ഉത്തര കൊറിയയുടെ അതിര്‍ത്തി ഭാഗമായ ബൊഹായ് കടലിലാണ് പരീക്ഷണം നടത്തിയത്

ഉത്തര കൊറിയയുടെ അതിര്‍ത്തിയില്‍ ചൈന അത്യാധുനിക മിസൈല്‍ വിക്ഷേപിച്ചതായി വാര്‍ത്തകള്‍. പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയാണ് മിസൈല്‍ പരീക്ഷണം നടത്തിയത്. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ചൈനീസ് സര്‍ക്കാരും നടത്തിയിട്ടുണ്ട്. അമേരിക്ക, ജപ്പാന്‍, ദക്ഷിണകൊറിയ, ഇന്ത്യ, അമേരിക്ക തുടങ്ങി രാജ്യങ്ങളാണ് ചൈനയുടെ ഇപ്പോഴത്തെ പ്രധാന ശത്രുക്കള്‍. ഈ രാജ്യങ്ങളുടെ വെല്ലുവിളി നേരിടാന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ മിസൈലെന്നും സൂചനയുണ്ട്
ഉത്തര കൊറിയയുടെ അതിര്‍ത്തി ഭാഗമായ ബൊഹായ് കടലിലാണ് പരീക്ഷണം നടത്തിയത്. വിക്ഷേപിച്ചാലും നിയന്ത്രിക്കാവുന്ന മിസൈലാണ് ചൈന പരീക്ഷിച്ചത്. ചൈനയ്ക്കും ഉത്തര കൊറിയക്കും ഇടയിലുള്ള പ്രദേശമാണ് മഞ്ഞക്കടല്‍. മിസൈലിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും ചൈന വെളിപ്പെടുത്തിയിട്ടില്ല. കൊറിയയുമായി നല്ല ബന്ധം തുടരുന്ന സാഹചര്യത്തിൽ മിസൈല്‍ പരീക്ഷണത്തിന്റെ ലക്ഷ്യമെന്താണെന്നും ഇനിയും വ്യക്തമല്ല.
https://www.facebook.com/Malayalivartha


























