വാട്സ്ആപ് മേയർക്ക് ഇനി 14 വർഷത്തെ ജയിൽ ജീവിതം

സാവോപോളോ: വാട്സ്ആപ്പില്‍ നിര്‍ദേശങ്ങള്‍ നല്‍കി ഭരണം നിയന്ത്രിച്ച് മാധ്യമശ്രദ്ധനേടിയ ബ്രസീലിലെ മേയര്‍ ഇനി ജയിലിലേക്കു .
ലിഡിയാനെ ലിറ്റ 2015 ൽ ബോം ജാർഡിം മേയറായിരിക്കെ വിദ്യാഭ്യാസ ഫണ്ടിൽ നിന്നും ഇരുപത് മില്യൺ ഡോളർ അപഹരിച്ചുവെന്ന ആക്ഷേപമുയരുകയും,അന്വേഷണത്തെത്തുടർന്നു ഒളിവിൽ പോകുകയുമായിരുന്നു. തുടർന്ന് വാട്സ്ആപ്പിൽ ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകുകയും ആഡംബര ജീവിതം നയിക്കുകയുമായിരുന്നു. 180 കിലോമീറ്റര്‍ അകലെ ആഡംബര വസതിയില്‍ തങ്ങി ബോം ജാര്ഡിമിലെ ഉദ്യോഗസ്ഥര്‍ക്ക് വാട്സ്ആപ് വഴി നിര്‍ദേശങ്ങള്‍ നല്‍കിയാണ് ഇവര്‍ ഭരണം നടത്തിയിരുന്നതിനെയാണ് മാധ്യമങ്ങൾ വാട്സ്ആപ് മേയർ ഭരണം എന്ന് വിശേഷിപ്പിച്ചത്.
രണ്ടര വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ പണം തിരിമറി കേസില്‍ കുറ്റക്കാരിയെന്നു കണ്ടെത്തിയതോടെയാണ് ബ്രസീല്‍ നഗരമായ ബോം ജാര്‍ഡിം മേയര്‍ ലിഡിയന് ലെയ്റ്റിന് കോടതി 14 വര്‍ഷം ജയില്‍ശിക്ഷ വിധിച്ചത്.

https://www.facebook.com/Malayalivartha























