Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

14 JULY 2026 09:49 AM IST
മലയാളി വാര്‍ത്ത

More Stories...

നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്

2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധ ഭീതി. സമാധാനശ്രമങ്ങളെ കാറ്റിൽപ്പറത്തി പശ്ചിമേഷ്യയിൽ പോര് കനക്കുന്നു. ഇറാനെ ലക്ഷ്യമിട്ട് അടുത്തഘട്ട ആക്രമണങ്ങൾ ആരംഭിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. ബന്ദർ അബ്ബാസ്, കിഷ് ദ്വീപ്, ജാം, ഖേഷം ദ്വീപ് എന്നിവിടങ്ങളിൽ സ്ഫോടനം തുടരുകയാണെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

‘കമാൻഡർ ഇൻ ചീഫിന്റെ നിർദേശപ്രകാരം, ഇറാനെതിരെ തുടർച്ചയായ മൂന്നാമത്തെ രാത്രിയും യുഎസ് സെൻട്രൽ കമാൻഡ് ആക്രമണം തുടങ്ങിയിട്ടുണ്ട്. ഈ ആക്രമണങ്ങൾ ഇറാനുള്ള കനത്ത തിരിച്ചടി തുടരുകയും ഹോർമുസിൽ സാധാരണക്കാരെയും വാണിജ്യ കപ്പലുകളെയും ആക്രമിക്കാനുള്ള അവരുടെ ശേഷി ദുർബലപ്പെടുത്തുകയും ചെയ്യും.’–യുഎസ് സെൻട്രൽ കമാൻഡ് എക്സിൽ പറഞ്ഞു.ഹോർമുസ് കടലിടുക്കിൽ യുഎസ് ഇറാന് ഉപരോധമേർപ്പെടുത്തിയതിനു പിന്നാലെയാണ് അടുത്തഘട്ട ആക്രമണം യുഎസ് ആരംഭിച്ചത്. ഉപരോധം ചൊവ്വാഴ്ച (യുഎസ് സമയം) നിലവിൽ വരും. ഹോർമുസിലൂടെയുള്ള വാണിജ്യ കപ്പലുകൾ 20 ശതമാനം ഫീസ് നൽകണമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.

അതേസമയം, ഇറാന്റെ പിക്കാക്സ് ആണവകേന്ദ്രം ആക്രമിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കി. ഒരു ചാനലിനോടായിരുന്നു ട്രംപിന്റെ പരാമർശം. മധ്യ ഇറാനിലെ സാഗ്രോസ് പർവത നിരകളിൽ ഭൂമിക്കടിയിൽ കനത്ത സുരക്ഷാസംവിധാനങ്ങളോടെ സ്ഥിതി ചെയ്യുന്ന ആണവകേന്ദ്രമാണ് പിക്കാക്സ് മൗണ്ടൻ. ‘ഞങ്ങൾ പിക്കാക്സ് മൗണ്ടൻ ആക്രമിക്കാൻ പോകുകയാണ്. ഇറാൻകാരോട് തയാറായിരിക്കാൻ പറയൂ’–ട്രംപ് പറഞ്ഞു. യുഎസ് സമയം തിങ്കൾ രാത്രിയും ചൊവ്വാഴ്ചയും ഇറാനെ ആക്രമിക്കുന്നതു തുടരുമെന്നും ട്രംപ് കൺസർവേറ്റീവ് റേഡിയോയോടു പറഞ്ഞു. അതിനിടെ, യുഎസിന്റെ കപ്പലിനുനേരെ ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടു. കപ്പലിനുനേരെ ക്രൂസ് മിസൈലുകളുപയോഗിച്ച് ആക്രമണം നടത്തിയതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഐറിബ് റിപ്പോർട്ടു ചെയ്തു.

ഹോർമുസ് കടലിടുക്ക് അടച്ചതായുള്ള ഇറാന്റെ പ്രഖ്യാപനത്തിനു പിന്നാലെ, ഇറാനുമേൽ വീണ്ടും നാവിക ഉപരോധം ഏർപ്പെടുത്തുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജലപാതകളിലൊന്നായ ഹോർമുസ് കടലിടുക്കിൽ ഇറാന്റെ സാന്നിധ്യമുണ്ടെങ്കിലും ഇല്ലെങ്കിലും പൂർണമായും തുറന്നുതന്നെ പ്രവർത്തിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. കൂടാതെ, ഈ മേഖലയിലെ സുരക്ഷാച്ചെലവുകൾക്കായി കടലിടുക്കിലൂടെ കടന്നുപോകുന്ന എല്ലാ കാർഗോ കപ്പലുകളിൽ നിന്നും 20 ശതമാനം തുക ഈടാക്കുമെന്നും ട്രംപ് അറിയിച്ചു. ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

‘‘ഞങ്ങൾ കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് അതിന്റെ കാവൽക്കാരാകും. ഒരുപക്ഷേ അതിനെ കടലിടുക്കിന്റെ കാവൽ മാലാഖ എന്ന് വിളിക്കാം. ഈ സുരക്ഷാ സേവനത്തിന് മറ്റ് സമ്പന്ന രാഷ്ട്രങ്ങളിൽ നിന്നും അമേരിക്കയ്ക്ക് കൃത്യമായ പ്രതിഫലം ലഭിക്കണം. അവർ നമ്മുടെ പക്ഷത്തുള്ളവരാണ്. അതുകൊണ്ട് അമേരിക്കയ്ക്ക് ഇത് സൗജന്യമായി ചെയ്യാൻ കഴിയില്ല’’ – ഡോണൾഡ് ട്രംപ് ഒരു അഭിമുഖത്തിൽ പറഞ്ഞു.

‘‘നമ്മൾ അവരുമായി ഒരു കരാറിലെത്തിയതായിരുന്നു. എന്നാൽ അവർ അത് ലംഘിച്ചു. ഇറാൻ എപ്പോഴും കരാറുകൾ ലംഘിക്കാറുണ്ട്. ഇതുവരെ അവരുമായി പത്തോളം കരാറുകൾ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് ഇനി അവരെ ശക്തമായി നേരിടുകയേ വഴിയുള്ളൂ’’ – ഡോണൾ‌ഡ് ട്രംപ് പറഞ്ഞു.

അനുമതിയില്ലാതെ കപ്പലുകൾ കടന്നുപോയി എന്ന് ആരോപിച്ച് കഴിഞ്ഞ ശനിയാഴ്ചയാണ് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതായി പ്രഖ്യാപിച്ചത്. മേഖലയിൽ സമാധാനവും സ്ഥിരതയും തിരിച്ചുവന്നതിനുശേഷം മാത്രമേ ഇനി കപ്പലുകൾക്ക് അനുമതി പത്രം നൽകുകയുള്ളൂ എന്ന് ഞായറാഴ്ച ഇറാൻ വ്യക്തമാക്കിയിരുന്നു.

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ വധത്തിന് ആഹ്വാനം നൽകിയ പ്രമുഖ അമേരിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാം (71) പെട്ടെന്നുണ്ടായ ഹൃദ്രോഗത്തെ തുടർന്ന് മരിച്ചതിനു പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനും കടുത്ത ഭീഷണിയുമായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ. ഇറാന്റെ ഔദ്യോഗിക ദിനപത്രമായ ‘ഹംഷഹരി’ തങ്ങളുടെ മുൻപേജിൽ ‘പെട്ടെന്നുള്ള മരണത്തിനായി തയാറായിക്കൊള്ളൂ’ എന്ന തലക്കെട്ടോടെയാണ് വാർത്ത പ്രസിദ്ധീകരിച്ചത്. ലിൻഡ്സെ ഗ്രഹാമിന്റെ ചിത്രവും പിടിച്ച് ഡോണാൾഡ് ട്രംപ് മുട്ടുകുത്തിക്കരയുന്ന തരത്തിലുള്ള ചിത്രവും വാർത്തയ്ക്കൊപ്പം പത്രം ഉൾപ്പെടുത്തിയിട്ടുണ്ട്.

ചിത്രത്തിൽ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു എന്നിവർ ഭയന്നുനിൽക്കുന്നതായും കാണാം. മറ്റൊരു പ്രമുഖ ഇറാനിയൻ പത്രമായ ‘വതൻ-ഇ എംറൂസ്’ ഗ്രഹാമിനെ ‘മരണത്തിന്റെ വ്യാപാരി’ എന്നാണ് വിശേഷിപ്പിച്ചത്.

ലിൻഡ്സെ ഗ്രഹാമിന്റെ മരണം ഇറാൻ മാധ്യമങ്ങൾ വലിയ രീതിയിൽ ആഘോഷമാക്കി. ‘യുദ്ധക്കൊതിയനും ഇറാൻ വിരുദ്ധനുമായ അമേരിക്കൻ സെനറ്റർ നരകത്തിലേക്കു പോയി’ എന്നാണ് ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ അവതാരകൻ തത്സമയം പറഞ്ഞത്. ഭീഷണിപ്പെടുത്തലും ആക്രമണവുമായിരുന്നു ഗ്രഹാമിന്റെ ജീവിത ശൈലിയെന്നും അദ്ദേഹത്തിന്റെ മരണത്തിൽ ഇറാൻ ജനത ദുഃഖിക്കില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖാഇ പറഞ്ഞു.

ആയത്തുല്ല അലി ഖമനയിയുടെ മരണത്തിനു പ്രതികാരമായി വധിക്കേണ്ട 13 വിദേശ നേതാക്കളുടെ പട്ടിക ഹംഷഹരി പത്രം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സൗത്ത് കരോലിനയിൽ നിന്നുള്ള റിപ്പബ്ലിക്കൻ പാർട്ടി സെനറ്ററായ ഗ്രഹാം ഡോണൾഡ് ട്രംപിന്റെ ഏറ്റവും അടുത്ത അനുയായിയും വിദേശനയ ഉപദേശകനുമായിരുന്നു. ഇറാനിലെ ഇപ്പോഴത്തെ ഭരണകൂടത്തെ അട്ടിമറിക്കണമെന്നും പരമാധികാരിയായിരുന്ന ആയത്തുല്ല അലി ഖമനയിയെ വധിക്കണമെന്നും അദ്ദേഹം പരസ്യമായി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രി വാഷിങ്ടനിലെ വസതിയിൽ വച്ചാണ് ഗ്രഹാം മരണപ്പെട്ടത്. ഹൃദയത്തിലെ പ്രധാന ധമനിയായ അയോർട്ടയിലുണ്ടായ തകരാറാണ് മരണകാരണമെന്ന് മെഡിക്കൽ പരിശോധനയിൽ കണ്ടെത്തിയിരുന്നു.

അതേസമയം ചെങ്കടലിലെ അതീവ നിർണ്ണായക കപ്പൽപ്പാതയായ ബാബ് അൽ മന്ദബ് ഇടുക്ക് അടച്ചുപൂട്ടുമെന്ന് യെമന്റെ ഭീഷണി. യെമന് നേരെ സൗദി അറേബ്യ നടത്തുന്ന വ്യോമാക്രമണങ്ങൾ തുടർന്നാൽ കടുത്ത നടപടിയിലേക്ക് നീങ്ങുമെന്നാണ് ഇറാന്റെ പ്രസ് ടിവി പുറത്തുവിട്ട വീഡിയോയിലൂടെയുള്ള മുന്നറിയിപ്പ്. യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതരും സൗദി അറേബ്യയും അമേരിക്കയും ഉൾപ്പെട്ട സംഘർഷം കൂടുതൽ വഷളാകുന്നതിന്റെ ഭാഗമായാണ് ചെങ്കടലിലെ ബാബ് അൽ മന്ദബ് അടച്ചുപൂട്ടുമെന്ന പുതിയ ഭീഷണി പുറത്തുവന്നിരിക്കുന്നത്. യുഎസ് -ഇസ്രായേൽ-ഇറാൻ യുദ്ധ പശ്ചാത്തലത്തിലാണ് ഈ നീക്കം. തങ്ങൾക്ക് നേരെ സൗദി അറേബ്യ ആക്രമണം തുടർന്നാൽ ബാബ് അൽ മന്ദബ് പാത അടയ്ക്കുമെന്നും, ഇതോടെ ആഗോള വിപണിയിൽ എണ്ണവില ബാരലിന് 200 ഡോളറായി ഉയർന്നേക്കുമെന്നുമാണ് യെമൻ മുന്നറിയിപ്പ് നൽകുന്നത്.

ഇന്ധന വിപണി തകരുമെന്നും പല രാജ്യങ്ങളും പട്ടിണി മുന്നിൽ കാണേണ്ടി വരുമെന്നും ഇറാന്റെ പ്രസ് ടിവി പുറത്തുവിട്ട വീഡിയോ വ്യക്തമാക്കുന്നു. ആഗോള എണ്ണക്കയറ്റുമതിയുടെ ഏകദേശം 20 ശതമാനവും കടന്നുപോകുന്ന അതീവ പ്രാധാന്യമുള്ള തന്ത്രപ്രധാന പാതയാണിത്. ഈ ഭീഷണിയെത്തുടർന്ന് സൗദി അറേബ്യ ഈ പാതയിലൂടെയുള്ള തങ്ങളുടെ എണ്ണക്കയറ്റുമതി താൽക്കാലികമായി നിർത്തിവെക്കുകയും അമേരിക്കയുടെ പിന്തുണയോടെ സൈനിക സാന്നിധ്യം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. പാത അടച്ചുപൂട്ടാനുള്ള സാധ്യത വർദ്ധിച്ചതോടെ ആഗോള എണ്ണ വിതരണത്തിൽ കടുത്ത പ്രതിസന്ധി ഉണ്ടാകുമെന്ന ആശങ്കയിലാണ് വിപണി.

സെപ്റ്റംബർ അവസാനത്തോടെ ഈ കപ്പൽപ്പാത അടയ്ക്കപ്പെടാനുള്ള സാധ്യത നിലവിലെ വിപണി വിലയിരുത്തലുകൾ അനുസരിച്ച് ഒരാഴ്ച മുൻപുണ്ടായിരുന്ന 8 ശതമാനത്തിൽ നിന്നും 18.5 ശതമാനമായി ഉയർന്നിട്ടുണ്ട്. ഹൂതി സൈന്യം, ഇറാന്റെ ഐആർജിസി, യുഎസ് നേവി എന്നിവരുടെ അടുത്ത നീക്കങ്ങളാണ് ഇനി നിർണ്ണായകമാകുക. കപ്പലുകൾ മുക്കുകയോ കൂടുതൽ സൈനിക വിന്യാസങ്ങൾ ഉണ്ടാകുകയോ ചെയ്താൽ പ്രതിസന്ധി ഇനിയും രൂക്ഷമാകും. നിലവിൽ ഉപഗ്രഹ ചിത്രങ്ങളും ഔദ്യോഗിക പ്രസ്താവനകളും നിരീക്ഷിച്ചുവരികയാണ്. അതേസമയം നയതന്ത്രപരമായ ശ്രമങ്ങളോ സംഘർഷം ലഘൂകരിക്കാനുള്ള നീക്കങ്ങളോ ഉണ്ടായാൽ മാത്രമേ ഈ വിപണി ആശങ്കയ്ക്ക് ആശ്വാസമാകൂ.

ഇസ്ലാമാബാദിലെ ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ഹോർമുസ് കടലിടുക്ക് വഴി കപ്പലുകൾ പ്രവേശിക്കുന്നത് തടയുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്കെതിരെ ശക്തമായ മറുപടിയുമായി ഇറാൻ. ഹോർമുസിൽ നിയന്ത്രണമേർപ്പെടുത്തിയാൽ ചെങ്കടലിലെ ബാബ് അൽ മന്ദബ് ലക്ഷ്യമിട്ട് തിരിച്ചടി നൽകുമെന്നാണ് ഇറാൻ മാധ്യമങ്ങൾ നൽകുന്ന സൂചന. ബാബ് അൽ മന്ദബ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാൻ നേരത്തെയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മേഖലയിലെ കപ്പൽ ഗതാഗതത്തിന് ഭീഷണിയാകുന്ന ഈ നിലപാട് രാജ്യാന്തര തലത്തിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ചെങ്കടലിൽ ഹൂതി വിമതരും അമേരിക്കയും തമ്മിൽ ഏറെ നാളായി തുടർന്നിരുന്ന സംഘർഷം ഈയിടെയാണ് അവസാനിച്ചത്. ഇത് കപ്പൽ സഞ്ചാരത്തിന് ആശ്വാസമേകി വരുന്നതിനിടെയാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള പുതിയ ഭീഷണി. ഹോർമുസിന് പകരം ബാബ് അൽ മന്ദബ് തടയുമെന്ന ഇറാന്റെ പ്രഖ്യാപനം ചെങ്കടലിലെ സുരക്ഷാ ക്രമീകരണങ്ങളെ വീണ്ടും വെല്ലുവിളിക്കുന്നതാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള വാക്പോര് മുറുകുന്നത് പശ്ചിമേഷ്യയിൽ പുതിയ യുദ്ധമുഖം തുറന്നേക്കുമെന്ന ഭീതി വർദ്ധിപ്പിക്കുന്നു. ഹോർമൂസിൽ കടുംപിടുത്തം തുടരുന്ന ഇറാനെ അതേനീക്കം കൊണ്ട് വെട്ടാനാണ് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപിൻറെ പുതിയ വെല്ലുവിളി. കപ്പലുകളിൽ നിന്ന് ഇറാൻ പണം പിരിക്കുന്നത് തടയാൻ, കപ്പലുകളെ ഹോർമൂസിൽ പ്രവേശിക്കുന്നതിൽ നിന്ന് തന്നെ തടയുമെന്നാണ് വെല്ലുവിളി. ഇത് അന്താരാഷ്ട്ര ജലപാതകളെയും സമുദ്ര മേഖലയെയും സംഘർഷത്തിൽ മുക്കുമെന്ന് ഉറപ്പാണ്.

ഇറാനുമേൽ വീണ്ടും നാവിക ഉപരോധം പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇനിമുതൽ അമേരിക്കയ്ക്കാകും ഹോർമുസിന്റെ നിയന്ത്രണമെന്നും ഈ നിമിഷംമുതൽ ​ഹോർമുസിന്റെ സംരക്ഷകരായി അമേരിക്ക അറിയപ്പെടുമെന്നും ട്രംപ് സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഹോർമുസിൽ സുരക്ഷ ഉറപ്പാക്കുന്നതിന് പകരം ഇതുവഴിയുള്ള ചരക്കുകളുടെ മൂല്യത്തിന്റെ 20 ശതമാനം ഈടാക്കുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്.

ഇറാനും യുഎസും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായിരിക്കെ ഹോർമുസിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കിയിരുന്നു. ഈ അഭിമുഖം പുറത്തുവന്ന് മണിക്കൂറുകൾക്കുള്ളിലാണ് ട്രംപ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.

ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുകയാണ്. അത് ഇനിയും തുറന്നിരിക്കും. ഇറാനുമേൽ ഞങ്ങൾ ഉപരോധം പുനഃസ്ഥാപിക്കുന്നു. ഇത് ഇറാനിയൻ കപ്പലുകൾക്കും ഇറാനിലേക്ക് പ്രവേശിക്കാനോ അവിടെനിന്ന് വരാനോ ഉദ്ദേശിക്കുന്ന കപ്പലുകൾക്കും ആയിരിക്കും. ബാക്കി എല്ലാ രാജ്യങ്ങൾക്കും ഹോർമുസ് ഉപയോ​ഗിക്കാം. ഇനിമുതൽ അമേരിക്ക ഹോർമുസിന്റെ സംരക്ഷകൻ എന്നറിയപ്പെടും. അതീവസംഘർഷ മേഖലയിൽ സുരക്ഷ നൽകുന്നതിനുള്ള ചെലവുകൾ നികത്താൻ എല്ലാ ചരക്കുകളുടെയും 20 ശതമാനം അമേരിക്കയ്ക്ക് ലഭിക്കുമെന്നും ട്രംപ് സാമൂഹികമാധ്യമത്തിൽ കുറിച്ചു.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (50 minutes ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (57 minutes ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (1 hour ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (1 hour ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (1 hour ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (1 hour ago)

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടക്കും  (2 hours ago)

റേഷന്‍ കാര്‍ഡ് അടിസ്ഥാന രേഖയാണ്, അത് ആര്‍ക്കും നിഷേധിക്കരുതെന്നാണ് സര്‍ക്കാരിന്റെ നയം; ആറുമാസമായി റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ സജീവമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

എംഡിഎംഎയുമായി യുവ ഡോക്ടര്‍മാര്‍ പിടിയില്‍  (2 hours ago)

വയോധികയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍  (2 hours ago)

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...  (3 hours ago)

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...  (3 hours ago)

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...  (3 hours ago)

ഓപ്പറേഷൻ തൂഫാൻ:  (4 hours ago)

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...  (4 hours ago)

Malayali Vartha Recommends