സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോ സ്‌കൂള്‍ ഓഫ് ആര്‍ട്ടിന്റെ കെട്ടിടത്തില്‍ വന്‍ തീപിടുത്തം, സമീപ കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു

സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോ സ്‌കൂള്‍ ഓഫ് ആര്‍ട്ടിന്റെ കെട്ടിടത്തില്‍ വന്‍ തീപിടുത്തം. ഗ്ലാസ്‌ഗോ നഗരത്തിലെ മക്കിന്റോഷ് കെട്ടിടത്തിനാണ് തീപിടിച്ചത്. ജീവഹാനിയൊ മറ്റ് നാശനഷ്ടങ്ങളൊ ഉള്ളതായി അറിവില്ല. ഫയര്‍ യൂണിറ്റ് എത്തി തീ അണച്ചുകൊണ്ടിരിക്കയാണ്. പ്രദേശമാകെ പുക ചുരുളുകള്‍ കൊണ്ട് നിറഞ്ഞ അവസ്ഥയിലാണ്.
മുന്‍ കരുതല്‍ നടപടിയായി സമീപ കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. നാലു വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് കെട്ടിടത്തിന് തീപിടിക്കുന്നത്. തീപിടിത്തത്തിന്റെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.
https://www.facebook.com/Malayalivartha

























