യുഎസ്-ചൈന വ്യാപാരബന്ധം വീണ്ടും ഉലയുന്നു

യുഎസ്-ചൈന വ്യാപാരബന്ധം വീണ്ടും ഉലയുന്നു. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്താനുള്ള യുഎസ് തീരുമാനത്തിനു പിന്നാലെ 659 യുഎസ് ഉല്‍പന്നങ്ങള്‍ക്കു ചൈനയും 25% ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തി.
3.25 ലക്ഷം കോടി രൂപയിലേറെ (50 ബില്യന്‍ യുഎസ് ഡോളര്‍) വരും ഇരുരാജ്യങ്ങളും പരസ്പരം ഏര്‍പ്പെടുത്തിയ പുതിയ ഇറക്കുമതി തീരുവ. ഇറക്കുമതി തീരുവ ചുമത്താനുദ്ദേശിക്കുന്ന 545 യുഎസ് ഉത്പന്നങ്ങളുടെ പട്ടിക ചൈനീസ് സ്‌റ്റേറ്റ് കൗണ്‍സിലിന്റെ കസ്റ്റം താരിഫ് കമ്മീഷന്‍ പുറത്തുവിട്ടു. അഗ്രികര്‍ച്ചറല്‍, വാഹനങ്ങള്‍, അക്വാട്ടിക് എന്നിവയടക്കമുള്ള മേഖലകളിലെ 34 ബ്രില്യണ്‍ ഡോളര്‍ മൂല്യമുള്ള ഉത്പന്നങ്ങളാണിവ.
ജൂലൈ ആറ് മുതല്‍ മാറ്റം പ്രാബല്യത്തില്‍ വരും. ബാക്കിയുള്ള ഉത്പന്നങ്ങളുടെ പട്ടിക ഉടന്‍ പുറത്തുവിടുമെന്ന് കസ്റ്റം താരിഫ് കമ്മീഷന്‍ അറിയിച്ചു. നേരത്തെ, അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉത്പന്നങ്ങള്‍ക്ക് മേല്‍ 25 ശതമാനം നികുതി ചുമത്താനാണ് യുഎസ് തീരുമാനമെടുത്തത്. ചൈനയുടെ 5000 കോടി ഡോളറിന്റെ വ്യാപാരത്തെ തീരുമാനം ബാധിക്കും.
https://www.facebook.com/Malayalivartha

























