ഓസ്‌ട്രേലിയയില്‍ ഇനിമുതല്‍ കുംമ്പസാരം രഹസ്യമല്ല; പൊലീസിനെ അറിയിക്കണം; പുതിയ നിയമം കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയാന്‍; പ്രതിഷേധവുമായി വിശ്വാസികള്‍

ഓസ്‌ട്രേലിയയില്‍ കുമ്പസാര രഹസ്യങ്ങള്‍ പൊലീസിനെ അറിയിക്കണം. എന്നാല്‍ ഓസ്‌ട്രേലിയയിലെ ഈ നിയമഭേദഗതിക്കെതികരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുവരുകയാണ് വിശ്വാസികള്‍. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നതെന്നാണ് അധികൃതരുടെ വാദം.
കുംബസാരത്തിനിടെ കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് അറിവ് ലഭിക്കുകയാണെങ്കില്‍ വൈദികര്‍ ഉടനടി ആ വിവരം പൊലീസിനെ അറിയിക്കണം. അതേസമയം ഇത്തരത്തിലുള്ള വിവരങ്ങള്‍ മറച്ചുവച്ചാല്‍ വൈദികര്‍ 10000 ഡോളര്‍ വരെ പിഴ നല്‍കേണ്ടി വരും.
കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. മതസ്ഥാപനങ്ങളില്‍ വെച്ച് കുട്ടികള്‍ക്കെതിരെ നടന്ന ലൈംഗീക പീഡനത്തെ കുറിച്ചും അവ മറച്ചുവെയ്ക്കാന്‍ അധികൃതര്‍ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കി റോയല്‍ കമ്മീഷന്‍ ആണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.
വൈദികരുടെ നിര്‍ബന്ധിത ബ്രഹ്മചര്യവും, കുമ്പസാര രഹസ്യങ്ങള്‍ പുറത്തുപറയാന്‍ പാടില്ല എന്ന വ്യവസ്ഥകളും മാറ്റണമെന്ന് കമ്മീഷന്റെ പ്രധാന നിര്‍ദ്ദേശമുണ്ട്.
https://www.facebook.com/Malayalivartha

























