ആണും പെണ്ണും ക്യാമറകള്‍ക്കുമുന്നില്‍ ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്ന റിയാലിറ്റി ഷോ കാണാന്‍ അനുവദിക്കാത്തതിനാല്‍ പതിനൊന്നുകാരി അക്രമാസക്തയായി; ഒടുവില്‍ പ്രശ്‌നം പരിഹരിക്കാന്‍ പൊലീസ് സഹായം തേടി

ലവ് ഐലന്റ് റിയാലിറ്റി ഷോ ഹിറ്റായതോടെ ബ്രിട്ടനിലാകെ പ്രശ്‌നങ്ങള്‍ പുകയുയാണ്. കാരണം മറ്റൊന്നുമല്ല കൂട്ടികള്‍ കാണാന്‍ പാടില്ലാത്ത ഈ ഷോ കാണാന്‍ കുട്ടികള്‍ വീട്ടില്‍ നിര്‍ബന്ധം പിടിക്കുകയാണ്.
ഒളിഞ്ഞിരിക്കുന്ന ക്യാമറകള്‍ക്ക് മുന്നില്‍ ആണും പെണ്ണും ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്നു റിയാലിറ്റി ഷോയാണ് ലവ് ഐലന്‍ഡ്. കുട്ടികള്‍ ഈ റിയാലിറ്റി ഷോ കാണാന്‍ പല രക്ഷിതാക്കളും അനുവദിക്കുന്നില്ല. എന്നാല്‍, കൗതുകം കൊണ്ട്് കുട്ടികളില്‍പ്പലരും വാശിപിടിച്ച് ഇത് കാണുകയും ചെയ്യുന്നുണ്ട്. ലെസ്റ്റര്‍ഷെയറിലെ ബാര്‍ലിസ്റ്റോണിലുള്ള വീട്ടില്‍ റിയാലിറ്റി ഷോ കാണാന്‍ അനുവദിക്കാത്തതിന്റെ പേരില്‍ 11-കാരി അക്രമാസക്തയായതോടെ, രക്ഷിതാക്കള്‍ക്ക് ഗത്യന്തരമില്ലാതെ പോലീസിനെ വിളിക്കേണ്ടിവന്നു.
പെണ്‍കുട്ടി പ്രശ്‌നമുണ്ടാക്കിയതോടെ, അടിയന്തര പ്രാധാന്യത്തോടെ പോലീസ് വീട്ടിലെത്തുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്തു. സംഭവം പോലീസും സ്ഥിരീകരിച്ചു. വളരെയധികം ഭയാശങ്കകളോടെയാണ് പോലീസിലേക്ക് വിളിച്ചയാള്‍ പെണ്‍കുട്ടിയുടെ അക്രമത്തെക്കുറിച്ച് പറഞ്ഞത്. മാര്‍ക്കറ്റ് ബോസ്‌വര്‍ത്ത് പോലീസ് ഉടന്‍തന്നെ സ്ഥലത്തെത്തുകയും ചെയ്തു. പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും വിവരം പുറത്തുവിടാന്‍ പോലീസ് തയ്യാറായിട്ടില്ല.
https://www.facebook.com/Malayalivartha

























