അമേരിക്കയില്‍ അനധികൃത കുടിയേറ്റക്കാരുടെ കുട്ടികളെ മാതാപിതാക്കളില്‍ നിന്നകറ്റുന്നതിനെതിരെ പ്രതിഷേധം ശക്തം; രാജ്യ വ്യാപകമായി പ്രതിഷേധ പ്രകടനങ്ങളും റാലികളും

അമേരിക്കയില്‍ അനധികൃതമായി കുടിയേറിയ മാതാപിതാക്കളില്‍ നിന്നും കുട്ടികളെ അകറ്റി ഷെല്‍ട്ടറില്‍ അടക്കുന്ന ട്രംപ് ഭരണ കൂടത്തിന്റെ നടപടികള്‍ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചിരിക്കുകയാണ് ജനങ്ങള്‍. ഫാമിലി ബിലോങ്ങ് ടു ഗെതര്‍ എന്ന സംഘടനയാണ് റാലി സംഘടിപ്പിക്കുന്നതിന് മുഖ്യമായി നേതൃത്വം നല്‍കിയത്.
പിഞ്ചുകുട്ടികളെ മാതാപിതാക്കളില്‍ നിന്നും അകറ്റുന്ന നടപടിയെ എന്തുവിലകൊടുത്തും നേരിടുമെന്ന് പ്രതിഷേധക്കാര്‍ ആവര്‍ത്തിച്ചു. ഞങ്ങള്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് അനുകൂലമല്ല. എന്നാല്‍ കുട്ടികളോട് കാണിക്കുന്നത് തികച്ചും അനീതിയാണ് സംഘടനാ നേതാക്കള്‍ പരാതിപ്പെട്ടു. അനധികൃതമായി ആരെങ്കിലും അതിര്‍ത്തി കടന്ന് അമേരിക്കയില്‍ പ്രവേശിച്ചാല്‍ മുന്‍ ഭരണ കൂടം സ്വീകരിച്ചതിനേക്കാള്‍ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കിയിരുന്നു. ടെക്‌സസ്, മെക്‌സിക്കോ അതിര്‍ത്തിയില്‍ മാത്രം 1800 കുടുംബങ്ങളിലെ കുട്ടികളെ മാതാപിതാക്കളില്‍ നിന്നും അകറ്റി ഷെല്‍ട്ടറില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് ടെക്‌സസ് സിവില്‍ റൈറ്റ്‌സ് പ്രോജക്ട് അറ്റോര്‍ണി നറ്റാലിയ കൊര്‍ണേലിറയാ പറഞ്ഞു.
https://www.facebook.com/Malayalivartha

























