അതിര്‍ത്തിയില്‍ ഇന്ത്യപാക് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ വാഗാ അതിര്‍ത്തിയില്‍ ഇന്തോപാക് സൈനികര്‍ മധുരം കൈമാറിയില്ല

കഴിഞ്ഞ വര്‍ഷവും സമാന സാഹചര്യം നിലനിന്നിരുന്നു അതിനാല്‍ അന്നും മധുരം കൈമാറല്‍ ചടങ്ങ് മാറ്റിവച്ചിരുന്നു. അതുപോലതന്നെ ഇത്തവണയും ഈദ് ആഘോഷത്തിന്റെ ഭാഗമായി വാഗാ അതിര്‍ത്തിയില്‍ ഇന്ത്യപാക് സൈനികര്‍ മധുരം പങ്കുവച്ചില്ല. അതിര്‍ത്തിയില്‍ ഇന്ത്യപാക് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് മധുരം കൈമാറേണ്ടെന്ന് ഇരുവിഭാഗവും തീരുമാനിച്ചത്.
ശനിയാഴ്ച ജമ്മു കാഷ്മീരിലെ നൗഷാരയില്‍ പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചിരുന്നു. ഇന്ത്യന്‍ സൈനികര്‍ക്കു നേരെ യാതൊരു പ്രകോപനവും കൂടാതെ പാക്കിസ്ഥാന്‍ വെടിയുതിര്‍ക്കുകയായിരുന്നു. ബുധനാഴ്ച സാന്പയില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ ഒരു ബിഎസ്എഫ് ജവാനും കൊല്ലപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha

























