സങ്കടക്കാഴ്ചയായി... ഭുവനേശ്വറിൽ സിഗ്നലിൽ കാത്തു നിൽക്കുകയായിരുന്ന ഓട്ടോറിക്ഷക്ക് പിന്നിൽ ബസ് ഇടിച്ച് ഓട്ടോഡ്രൈവർക്ക് ദാരുണാന്ത്യം..

സിഗ്നലിൽ കാത്തു നിൽക്കുകയായിരുന്ന ഓട്ടോറിക്ഷക്ക് പിന്നിൽ ബസ് ഇടിച്ച് ഓട്ടോഡ്രൈവർക്ക് ദാരുണാന്ത്യം. ഭുവനേശ്വറിലെ റുപാലി സ്ക്വയറിലാണ് സംഭവം. സിഗ്നലിൽ മറ്റൊരു ബസിന് പിറകിൽ കാത്തുനിൽക്കുന്ന ഓട്ടോയുടെ പിന്നിലാണ് നിയന്ത്രണം വിട്ട ബസ് ഇടിച്ചത്. ഇരു ബസുകൾക്കിടയിൽ കുടുങ്ങിയ ഡ്രൈവർ വിഷ്ണു പാട്രോ (62) സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
ഓട്ടോറിക്ഷയിൽ ഡ്രൈവർക്ക് പുറമേ രണ്ട് യാത്രക്കാരും ഉണ്ടായിരുന്നു. ഇരുവരും പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തിന് ശേഷം ബസ് ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടെങ്കിലും ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.
"
https://www.facebook.com/Malayalivartha


























