അരിമണിയേക്കാല്‍ വലിപ്പം കുറഞ്ഞ കമ്പ്യൂട്ടര്‍ കണ്ടുപിടിച്ച് ശാസ്ത്ര ലോകം; ശരീരോഷ്മാവ് പോലും സൂക്ഷ്മമായി നിരീക്ഷിക്കാന്‍ കഴിയുന്ന തരത്തിലാണ് കമ്പ്യൂട്ടറിന്റെ നിര്‍മാണം

അരിമണിയെക്കാളും വലുപ്പം കുറഞ്ഞ കമ്പ്യൂട്ടര്‍ വികസിപ്പിച്ചെടുത്തിരിക്കുകയാണ് മിഷിഗന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍. മൈക്രോ മോടെ' എന്ന് പേരിട്ടിരിക്കുന്ന ഈ കുഞ്ഞന്‍ കമ്പ്യൂട്ടറിന്റെ വലുപ്പം 0.3 മി.മി മാത്രമാണ് അര്‍ബുദം കണ്ടെത്താനും ചികിത്സിക്കാനും ഈ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നത്. വൈദ്യുതി ഉള്ള സമയത്തും അതിന്റെ അഭാവത്തിലും സിസ്റ്റത്തിലെ വിവരങ്ങള്‍ ഡെസ്‌ക്‌ടോപ് കമ്പ്യൂട്ടറുകള്‍ സൂക്ഷിക്കുമെങ്കിലും കുഞ്ഞന്‍ കമ്പ്യൂട്ടര്‍ സ്വിച്ച് ഓഫ് ചെയ്യുന്ന സമയം എല്ലാ പ്രോഗ്രാമുകളും വിവരങ്ങളും നഷ്ടപ്പെട്ടും. അതുകൊണ്ടുതന്നെ ഇതിനെ കമ്പ്യൂട്ടര്‍ എന്ന് വിളിക്കാനാകുമോ എന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞനായ ഡേവിഡ് ബ്ലോക്ക് സംശയം.
വലുപ്പം ചെറുതായതിനാല്‍തന്നെ ആന്റിനകള്‍ ഇല്ലാതെ എല്‍.ഇ.ഡികളുടെയും ദൃശ്യ പ്രകാശത്തിന്റെയും സഹായത്തിലാണ് ഇതിലൂടെ വിവരങ്ങള്‍ കൈമാറുകയും സ്വീകരിക്കുകയും ചെയ്യുന്നത്. ശരീരോഷ്മാവ് പോലും സൂക്ഷ്മമായി നിരീക്ഷിക്കുന്ന തരത്തിലാണ് കമ്പ്യൂട്ടറിന്റെ നിര്‍മാണമെന്നും 0.1 ഡിഗ്രി സെല്‍ഷ്യസിന്റെ വ്യത്യാസം പോലും കണ്ടെത്താനും ഇതിന് കഴിയും.
https://www.facebook.com/Malayalivartha

























