വെനസ്വേലയിലെ അമേരിക്കന്‍ ആക്രമണം: പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലഫ്‌ലോര്‍സിനെയും യുഎസ് കസ്റ്റഡിയില്‍

വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസ് ആക്രമിച്ച് യുഎസ് കസ്റ്റഡിയിലെടുത്ത പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലഫ്‌ലോര്‍സിനെയും ന്യൂയോര്‍ക്കിലേക്ക് കൊണ്ടുവരികയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് . മഡുറോയെയും ഭാര്യയെയും യുഎസ് സൈന്യം പിടികൂടിയത് ടെലിവിഷന്‍ ഷോ കാണുന്നതുപോലെയാണ് രാത്രിയില്‍ താന്‍ കണ്ടതെന്നും ട്രംപ് പറഞ്ഞു.
വെനസ്വേലയിലെ സൈനിക നടപടിക്കായി കാലാവസ്ഥ മെച്ചപ്പെടുന്നതിന് നാല് ദിവസം കാത്തിരുന്നതായി ഡോണള്‍ഡ് ട്രംപ് വെളിപ്പെടുത്തി. മഡുറോയെ പിടികൂടിയ യുഎസ് സൈന്യത്തില്‍ ചിലര്‍ക്ക് പരുക്കുകള്‍ സംഭവിച്ചെന്നും മരണമുണ്ടായിട്ടില്ലെന്നും ട്രംപ് ഫോക്‌സ് ന്യൂസിനോട് പറഞ്ഞു. ഇതിനിടെ, വെനസ്വേലന്‍ വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് റഷ്യയിലെത്തി ചര്‍ച്ചകള്‍ നടത്തി.
https://www.facebook.com/Malayalivartha


























