മാനുഷിക സഹായങ്ങൾക്കായി ലോകം നൽകുന്ന തുക ഹമാസിന്റെ കൈകളിൽ എത്തുന്നോ..? 500 കിലോമീറ്റർ നീളമുള്ള ഗാസയിലെ രഹസ്യ തുരങ്കത്തിൽ ഹമാസ് ഭീകരർ ഒളിപ്പിക്കുന്നത്...

ഇസ്രായേൽ-ഹമാസ് യുദ്ധം 12-ാം ദിനം പിന്നിട്ടിരിക്കുകയാണ്. പഴുതടച്ച സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിട്ടും ഹമാസ് അക്രമം ആവർത്തിക്കുകയാണ്. ഇസ്രായേലിന് നേരെ 5000 മിസൈലുകൾ ഹമാസ് തൊടുത്തപ്പോൾ ലോകരാജ്യങ്ങൾ അടക്കം ഞെട്ടി. ഇതിന് വേണ്ടിയുള്ള ഫണ്ട് ഹമാസിന് എങ്ങനെ ലഭിച്ചു? പലസ്തീൻ തീവ്രവാദ ഗ്രൂപ്പായ ഹമാസ്, മാനുഷിക സഹായങ്ങൾക്കായി ലോകം നൽകുന്ന തുക അടക്കം ഭീകര പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്നുണ്ടെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഗാസ തുരങ്കങ്ങളിലൂടെ പണം കൈമാറുന്നതിനും ക്രിപ്‌റ്റോകറൻസികൾ ഉപയോഗിക്കുന്നതിനും ഒരു ആഗോള ധനസഹായ ശൃംഖല തന്നെ ഉപയോഗിക്കുന്നുണ്ട്. ഇസ്രയേലിന്റെ തിരിച്ചടിക്ക് പിന്നാലെ ഹമാസിന് ഫണ്ട് ആക്സസ് ചെയ്യുന്നതിന് കൂടുതൽ തടസ്സങ്ങൾ നേരിടേണ്ടി വന്നു. ധനസമാഹരണവുമായി ബന്ധമുണ്ടെന്ന് അധികൃതർ പറഞ്ഞ ബാർക്ലേയ്‌സ് ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും, സംഭാവന ശേഖരിക്കാൻ ഉപയോഗിക്കുന്ന ക്രിപ്‌റ്റോകറൻസി അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്‌തതായും ഇസ്രായേൽ പുറത്ത് വിട്ടിരുന്നു.
2021 ഡിസംബറിനും ഈ വർഷം ഏപ്രിലിനും ഇടയിൽ, ഹമാസുമായി ബന്ധമുണ്ടെന്ന് പറഞ്ഞ ഏതാണ്ട് 190 ക്രിപ്റ്റോ അക്കൗണ്ടുകൾ ഇസ്രായേൽ പിടിച്ചെടുത്തു. മുൻ യുഎസ് ഉദ്യോഗസ്ഥനായ മാത്യു ലെവിറ്റ്, ഹമാസിന്റെ ബഡ്ജറ്റിൽ 300 മില്യൺ ഡോളറിലധികം വരുന്നതായി കണക്കാക്കുന്നത്. കഴിഞ്ഞ വർഷത്തോടെ, തുർക്കി മുതൽ സൗദി അറേബ്യ വരെയുള്ള കമ്പനികളിൽ 500 മില്യൺ ഡോളർ നിക്ഷേപം കൈകാര്യം ചെയ്യുന്ന കമ്പനികളുടെ ഒരു രഹസ്യ ശൃംഖല ഹമാസ് സ്ഥാപിച്ചിരുന്നു, 2022 മെയ് മാസത്തിൽ സ്ഥാപനങ്ങൾക്ക് ഉപരോധം പ്രഖ്യാപിച്ചുവെന്ന് യുഎസ് ട്രഷറി പറഞ്ഞു.
പണത്തിന്റെ കാര്യത്തിൽ മാത്രമല്ല, സൈനിക സഹായത്തിന്റെയും ആവശ്യമായ പരിശീലനത്തിന്റെയും രൂപത്തിലും ഇറാൻ തീവ്രവാദ ഗ്രൂപ്പിനെ സഹായിക്കുന്നുണ്ട്. ആക്രമണം നടത്താനും പ്രവർത്തകർക്ക് ആയുധങ്ങൾ വിതരണം ചെയ്യാനും ഹമാസ് ഉപയോഗിക്കുന്ന രഹസ്യ കേന്ദ്രങ്ങളാണ് ടണലുകൾ. ആദ്യകാലം മുതൽക്കേ ഭൂഗർഭ യുദ്ധം നടന്നിരുന്നു. ഇതേ രീതി തന്നെയാണ് ഹമാസ് ഭീകരരും പിന്തുടരുന്നത്. പ്രതിരോധം തീർക്കുന്നതിനും കൂടുതൽ പേരെ വിന്യസിക്കുന്നതിനും ഇത്തരം ടണലുകളാണ് സഹായിക്കുന്നത്.
പെട്ടെന്ന് കണ്ടെത്താൻ കഴിയാത്ത വിധത്തിൽ ഏറെ ദുർഘടമായ രീതിയിലാണ് ഭൂഗർഭ തുരങ്കം നിർമ്മിച്ചിരിക്കുന്നത്. കര, കടൽ, വ്യോമ മാർഗം വഴി യുദ്ധം നടത്തുന്നതിന് ഇത് സഹായിക്കുന്നു. 500 കിലോമീറ്റർ നീളമുള്ളതാണ് ഗാസയിലെ തുരങ്ക ശൃംഖല. 2021-ൽ ഈ തുരങ്കം ഇസ്രായേൽ പ്രതിരോധ സേന തകർത്തിരുന്നു. കേവലം അഞ്ച് ശതമാനം മാത്രമാണ് ഐഡിഎഫിന് നശിപ്പിക്കാൻ സാധിച്ചതെന്ന് ഹമാസ് നേതാവ് യഹ്യ സിൻവാർ അവകാശപ്പെട്ടിരുന്നു.
2007-ലാണ് ഗാസ മുനമ്പിന്റെ നിയന്ത്രണം ഹമാസ് പിടിച്ചെടുത്തത്. ഇതിന് പിന്നാലെ നഗരത്തിനകത്തും ഗാസ-ഇസ്രായേൽ അതിർത്തിയിലും തുരങ്ക ശൃംഖലകൾ വികസിപ്പിച്ചിട്ടുള്ളതായാണ് പുറത്തുവരുന്ന വിവരം. കെട്ടുപിണഞ്ഞത് പോലെയുള്ള ഈ ശൃംഖലയെ ഇസ്രായേൽ സൈന്യം തുരങ്കങ്ങളെ ‘ഗാസ മെട്രോ’ എന്നാണ് വിളിക്കുന്നത്. സിമന്റ് കൊണ്ട് നിർമ്മിച്ച വിശാലമായ സ്ഥലങ്ങളാണ് തുരങ്കത്തിനുള്ളിത്. വെളിച്ചത്തിനായി വമ്പൻ ലൈറ്റും മറ്റ് സംവിധാനവും തുരങ്കത്തിനുള്ളിലുണ്ട്.
ആയുധങ്ങളും വെടികോപ്പുകളും മറയ്‌ക്കാനും സൂക്ഷിക്കാനുമായി വിശാലമായ സ്ഥലമാണ് നീക്കിവെച്ചിരിക്കുന്നത്. ഗാസയ്‌ക്ക് നൽകുന്ന മാനുഷിക സഹായങ്ങൾ ഭീകരപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നുവെന്ന ആരോപണം ശക്തിപ്പെടുത്തുന്നതാണ് ആധുനിക സൗകര്യങ്ങളുള്ള ഈ തുരങ്കങ്ങൾ.
ജനസാന്ദ്രതയേറിയ ഗാസയ്ക്ക് കീഴിലുള്ള തുരങ്കങ്ങൾ ആയുധങ്ങളും കമാൻഡോ സൗകര്യങ്ങളും പോരാളികളെയും ഒളിപ്പിക്കാനായാണ് വർഷങ്ങളായി ഹമാസ് ഉപയോഗിക്കുന്നത്. കാലക്രമേണ, വെന്റിലേഷൻ ഷാഫ്റ്റുകളും വൈദ്യുതിയും ഉപയോഗിച്ച് പാതകൾ കൂടുതൽ സങ്കീർണ്ണമാക്കുകയായിരുന്നു.
https://www.facebook.com/Malayalivartha