പച്ച കത്തീല്ലല്ലോ സോദരാ ! സിഗ്‌നൽ ലൈറ്റ് വീഴാൻ കാത്തിരിക്കുന്ന ' പൂച്ച ' ; വൈറലായി വീഡിയോ

ഗതാഗത നിയമങ്ങൾ നടപ്പിലാക്കാൻ രാജ്യത്ത് ഒട്ടനവധി നിർദ്ദേശങ്ങളും ബോധവത്കരണ പരിപാടികളും അധികൃതർ നടപ്പിലാക്കുന്നുണ്ട്. ജീവഗണത്തിൽ മനുഷ്യനു മാത്രമാണ് ചിന്തിക്കാനുള്ള കഴിവ് ലഭിച്ചിരിക്കുന്നത് എന്നാൽ മനുഷ്യർക്ക് മാത്രം അല്ല ചിന്തിക്കാനുള്ള കഴിവെന്നു മനസിലാക്കി തരുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്.
മറ്റാരുമല്ല, ഒരു പൂച്ചയാണ് താരം. തിരക്കേറിയ നഗരത്തിലെ ഒരു റോഡ് മുറിച്ച് കടക്കാനായി സിഗ്നല്‍ ലൈറ്റ് മാറുന്നത് വരെ കാത്തിരിക്കുന്ന ഈ പൂച്ചയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. മുംബൈ പൊലീസ് തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെയാണ് ട്രാഫിക് നിയമം അനുസരിക്കുന്ന പൂച്ചയുടെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
പച്ചലൈറ്റ് പ്രകാശിക്കാനായി ക്ഷമയോടെ കാത്തിരുന്ന ശേഷം അനുവാദം കിട്ടിയതോടെ ഇരുവശത്തേക്കും നോക്കി റോഡ് ക്രോസ് ചെയ്യുന്ന പൂച്ച ഗതാഗത നിയമങ്ങള്‍ അനുസരിക്കാതെ പ്രവര്‍ത്തിക്കുന്ന മനുഷ്യര്‍ക്ക് ഒരു മാതൃകയാണ്.
വീഡിയോ കാണൂ.....
https://www.facebook.com/Malayalivartha