കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ രക്ഷിക്കാന്‍ കൈകോര്‍ക്കണമെന്ന് എംഡി ടോമിന്‍ ജെ.തച്ചങ്കരി

പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ കൈകോര്‍ക്കണമെന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ.തച്ചങ്കരിയുടെ കത്ത്. സ്ഥാപനത്തില്‍ സര്‍ക്കാര്‍ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിനെതിരെ ചില തൊഴിലാളി സംഘടനകള്‍ രംഗത്തുവന്ന സാഹചര്യത്തിലാണ് ജീവനക്കാര്‍ക്കുള്ള എംഡിയുടെ കത്ത്. തൊഴിലാളി സംഘടനകള്‍ മാനേജ്‌മെന്റിന്റെ അധികാരത്തിലേക്ക് കൈകടത്തുന്നത് അനുവദിക്കാനാകില്ലെന്നും, മുന്‍ മാനേജുമെന്റുകള്‍ അത്തരം ഇടപെടലുകള്‍ക്ക് വഴങ്ങിക്കൊടുത്തതാണ് സ്ഥാപനത്തിന്റെ ദുരവസ്ഥയ്ക്ക് കാരണമെന്നും എംഡി.
കിഫ്ബി വഴി പുതിയ ബസുകള്‍ വാങ്ങുന്നതിനെക്കുറിച്ചും കത്തില്‍ വിമര്‍ശനം. പുതിയ ബസുകള്‍ ലഭിക്കുന്നത് സന്തോഷകരമാണെങ്കിലും 1,000 ബസുകള്‍ കടം വാങ്ങി നിരത്തിലിറക്കുന്നത് ഗുരുതരമായ കടക്കെണിയിലേക്ക് സ്ഥാപനത്തെ എത്തിക്കുമെന്ന് എംഡി മുന്നറിയിപ്പു നല്‍കുന്നു. ഇപ്പോള്‍ തന്നെ ജീവനക്കാരില്ലാത്തതിനാല്‍ സര്‍വീസുകള്‍ നടത്താനാകുന്നില്ല. 1,000 ബസ് കൂടി വന്നാല്‍ നഷ്ടം കൂടും. കെഎസ്ആര്‍ടിസിക്ക് അനുവദിച്ചിട്ടുള്ള ലോണ്‍ തുക ആറു മാസത്തിനുശേഷം ഉപയോഗിക്കാം എന്ന് കിഫ്ബിയെ അറിയിച്ചിട്ടുണ്ട്.
നിയമപരമായി സമരം ചെയ്യാനുള്ള തൊഴിലാളിയുടെ അവകാശത്തെ നിഷേധിക്കുവാന്‍ മാനേജ്‌മെന്റിന് കഴിയില്ല. ജോലി സമയത്ത് ഓഫിസ് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തില്‍ മൈക്ക് ഉപയോഗിച്ചുള്ള മുദ്രാവാക്യങ്ങളും ഓഫിസിലെ പ്രകടനവുമാണ് തടഞ്ഞത്. ഇതു ഭരിക്കുന്ന സര്‍ക്കാരിന്റെ നയമാണ്. മാനേജ്‌മെന്റ് പുതുതായി ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല. രണ്ടര മാസത്തിനുള്ളില്‍ നിയമവിരുദ്ധമായി ഒരു തൊഴിലാളിയെപോലും പിരിച്ചു വിട്ടിട്ടില്ല. സ്വാധീനമുപയോഗിച്ച്, ശാരീരിക അവശതകളുടെ പേരില്‍ ലഘുവായ ജോലികള്‍ തരപ്പെടുത്തുന്ന രീതിയുണ്ടായിരുന്നു. ഇതിനു തടയിടാനാണ് ശാരീരിക അവശത അനുഭവിക്കുന്നവരെ മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കാന്‍ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha






















