കൈക്കൂലി വാങ്ങുന്നതിനിടയില്‍ അഡീഷണല്‍ എസ്‌ഐയെ വിജിലന്‍സ് പിടിയില്‍

കൈക്കൂലി വാങ്ങുന്നതിനിടയില്‍ അഡീഷണല്‍ എസ്‌ഐയെ വിജിലന്‍സ് പിടികൂടി. കഴിഞ്ഞ ഏപ്രില്‍ 11 ന് അമ്പലപ്പുഴ കാക്കാഴം മേല്‍പാലത്തില്‍ നടന്ന വാഹനാപകടത്തില്‍ മരിച്ച കന്യാകുമാരി തൂത്തുപറമ്പ് സ്വദേശി വിജയകുമാറിന്റെ ഭാര്യാസഹോദരന്‍ ബബീഷില്‍ നിന്ന് 7,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണു കബീര്‍ പിടിയിലായത്. അമ്പലപ്പുഴ പൊലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ എ.എം.കബീറിനെയാണു വിജിലന്‍സ് ഡിവൈഎസ്പി റെക്‌സ് ബോബിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
മോട്ടോര്‍ ആക്‌സിഡന്റ് കോടതിയില്‍ ഹാജരാക്കാനുള്ള രേഖകള്‍ നല്‍കുന്നതിനാണു കബീര്‍ കൈക്കൂലിയായി 10,000 രൂപ ആവശ്യപ്പെട്ടത്. മുന്‍പ് അപകടത്തില്‍പ്പെട്ട വാഹനം വിട്ടുനല്‍കുന്നതിനായി 3,000 രൂപയും കബീര്‍ കൈക്കൂലിയായി വാങ്ങിയിരുന്നു.
https://www.facebook.com/Malayalivartha






















