ഒരിക്കലും അച്ചൻ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല!! അമ്മായിയമ്മയുമായുള്ള തർക്കം പോലീസ് സ്റ്റേഷനിൽ എത്തിയതോടെ ഒത്തുതീർപ്പിനെന്ന് പറഞ്ഞ് വൈദികൻ വീട്ടമ്മയെ പള്ളി മേടയിലേയ്ക്ക് വിളിച്ച് വരുത്തി മാനഭംഗത്തിനിരയാക്കി; പുറത്തറിഞ്ഞാൽ ഉണ്ടാകുന്ന മാനക്കേട് ഭയന്ന് എല്ലാം ഉള്ളിലൊതുക്കിയതോടെ വികാരിയുടെ വികാരം ഭീഷണിയിലൂടെയും അശ്ലീല സന്ദേശങ്ങളിലൂടെയും പ്രകടിപ്പിക്കാൻ തുടങ്ങി!! ഓര്‍ത്തഡോക്‌സ് സഭയെ പ്രതികൂട്ടിലാക്കി മാവേലിക്കര സ്വദേശിനിയുടെ പരാതി

കുടുംബ പ്രശ്നം പരിഹരിക്കാൻ പള്ളിമേടയില്‍ എത്തിയ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ഓര്‍ത്തഡോക്‌സ് സഭയിലെ മറ്റൊരു വൈദികനെതിരെ പൊലീസ് കേസെടുത്തു. ഓര്‍ത്തഡോക്‌സ് സഭയിലെ ഫാ. ബിനു ജോര്‍ജി (42) നെതിരേയാണു കേസെടുത്തത്. സംഭവത്തെപ്പറ്റി പോലീസ് പറയുന്നത്:
ഫാ. ബിനു ജോര്‍ജ് 2014-ല്‍ മാവേലിക്കര ഭദ്രാസനത്തിലെ ഒരു ഇടവകയില്‍ വികാരിയായിരിക്കെയാണു സംഭവം. ഇടവകാംഗമായ യുവതിയും ഭര്‍തൃമാതാവും തമ്മിലുള്ള തര്‍ക്കം പോലീസ് സ്റ്റേഷനിലെത്തി . ഇതറിഞ്ഞ ഫാ. ബിനു ജോര്‍ജ് യുവതിയെ ഒത്തുതീര്‍പ്പിനാണന്നു പറഞ്ഞ് ഉച്ചയ്ക്ക് 12 മണിയോടെ പള്ളിയിലെ ഓഫീസിലേക്കു ക്ഷണിച്ചു. അവിടെയെത്തിയ യുവതിയെ മാനഭംഗപ്പെടുത്തി.
നാണക്കേടു കാരണം ആദ്യം പുറത്തുപറഞ്ഞില്ലങ്കിലും ഭീഷണി തുടര്‍ന്നതോടെ ഭര്‍ത്താവിനെ വിവരമറിയിച്ചു. തുടര്‍ന്ന് ഭദ്രാസനാധിപന് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍, െവെദികന്റെ ഭാഗത്തുനിന്നു മേലില്‍ യാതൊരു പ്രശ്‌നവും ഉണ്ടാകില്ലെന്ന ഉറപ്പില്‍ പ്രശ്‌നം തീര്‍ത്തു. പിന്നീട് സ്ഥലം മാറ്റിയെങ്കിലും െവെദികന്‍ അപവാദ പ്രചാരണം നടത്തിയതോടെയാണു യുവതി പോലീസില്‍ പരാതി നല്‍കിയത്. ജില്ലാ പൊലീസ് ചീഫിന്റെ നിര്‍ദേശപ്രകാരം അന്വേഷണം ഡി.സി.ആര്‍.ബി: ഡി വൈ.എസ്.പിക്കു കൈമാറി.
നേരത്തേ കുമ്പസാര രഹസ്യം ചോര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തി വൈദീകന്മാര്‍ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ വൈദീകര്‍ നാളെ ക്രൈംബ്രാഞ്ചിന് മുന്നില്‍ കീഴടങ്ങിയേക്കുമെന്ന് സൂചനയുണ്ട്. കേസില്‍ ഉള്‍പ്പെട്ട നാലു െവെദികര്‍ െഹെക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വിധി പറയുന്നതു നാളത്തേക്കു മാറ്റിയ സാഹചര്യത്തിലാണ് തിരുവല്ല ക്രൈംബ്രാഞ്ച് ഓഫീസിലോ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെയോ അവര്‍ കീഴടങ്ങിയേക്കുമെന്ന സൂചന ബലപ്പെട്ടത്.
https://www.facebook.com/Malayalivartha






















