മണ്ണെണ്ണ കുടിച്ച് ഒന്നരവയസ്സുകാരന് ദാരുണാന്ത്യം

മണ്ണെണ്ണ കുടിച്ച് ഒന്നരവയസ്സുകാരന് ദാരുണാന്ത്യം. അബദ്ധത്തില്‍ മണ്ണെണ്ണ വയറ്റില്‍ ചെന്നാണ് പിഞ്ചു കുഞ്ഞ് മരിച്ചത്. അഞ്ചല്‍ വിളക്കുപാറയിലാണ് സംഭവമുണ്ടായത്. അഞ്ജു നിവാസില്‍ മനീഷ്‌നാഥ് അഞ്ജു ദമ്പതികളുടെ മകന്‍ അഭിനാഥാണ് മരിച്ചത്.
വീടിന്റെ തറയില്‍ ഒരു മൂലയില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ കുപ്പിയില്‍ നിന്നും കുട്ടി തന്നെ എടുത്തുകുടിക്കുകയായിരുന്നു. ഇതുകണ്ട വീട്ടുകാര്‍ കുട്ടിയെ ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയി. അവിടെ നിന്നും വിദഗ്ദ്ധ ചികിത്സക്കായി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.
https://www.facebook.com/Malayalivartha






















