സരിത എസ് നായർക്ക് എതിരെ കോടതിയുടെ ജാമ്യമില്ലാ അറസ്റ്റുവാറണ്ട് ; കാറ്റാടിയന്ത്രം സ്ഥാപിച്ച് നൽകാമെന്ന ഉറപ്പ് നൽകി തട്ടിച്ചത് 40 ലക്ഷത്തോളം രൂപ ; ജാമ്യം റദ്ദാക്കി

കേരള രാഷ്ട്രീയത്തെ ഒന്നടങ്കം പിടിച്ചുലച്ച സോളാർ തട്ടിപ്പിന് പിന്നാലെ സരിത എസ് നായർക്കെതിരെ മറ്റൊരു പരാതികൂടി. കാറ്റാടി യന്ത്രം സ്ഥാപിച്ച് നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിലാണ് സരിതയ്ക്കതിരെ കോടതിയുടെ ജാമ്യമില്ലാ അറസ്റ്റുവാറണ്ട്. കാറ്റാടിയന്ത്രം സ്ഥാപിച്ച് നൽകാമെന്ന ഉറപ്പ് നൽകി 40 ലക്ഷത്തോളം രൂപ തട്ടിയതിലാണ് സരിതയ്‌ക്കെതിരെ യുള്ള കേസ്.
ഈ കേസുമായി ബന്ധപ്പെട്ട് തുടർച്ചയായി വിസ്‌താരത്തിന് സരിത ഹാജരാകാത്തതിനെത്തുടാർന്നാണ് അറസ്റ്റു ചെയ്തു ഹാജരാക്കാന്‍ മൂവാറ്റുപുഴ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്. നിരവധി തവണ സരിതയോട് കോടാതിയിൽ ഹാരജാരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും സരിത അനുസരിച്ചിരുന്നില്ല. കോടതി ജാമ്യം റദ്ദാക്കി.
കൂടുതൽ അറിയാൻ വീഡിയോ കാണൂ...
https://www.facebook.com/Malayalivartha






















