സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളില്‍ സൗരോര്‍ജ പാനല്‍ സ്ഥാപിച്ച് വൈദ്യുതിരംഗത്ത് സ്വയംപര്യാപ്തതയിലെത്തിക്കാന്‍ പദ്ധതി ഒരുങ്ങുന്നു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളില്‍ സൗരോര്‍ജ പാനല്‍ സ്ഥാപിച്ച് വൈദ്യുതിരംഗത്ത് സ്വയംപര്യാപ്തതയിലെത്തിക്കാന്‍ പദ്ധതി ഒരുങ്ങുന്നു. ആദ്യഘട്ടം വൈദ്യുതി മന്ത്രി എം.എം. മണിയുടെ നിയോജകമണ്ഡലമായ ഉടുമ്പഞ്ചോലയില്‍ നടപ്പാക്കും. നേരത്തേ, പൊതുമരാമത്ത് വൈദ്യുതി വിഭാഗം ഓഫിസ് മേല്‍ക്കൂരകളില്‍ പാനല്‍ സ്ഥാപിച്ച് സൗരോര്‍ജം ഉല്‍പാദിപ്പിച്ചിരുന്നു. തൃശൂരില്‍ ആയിരുന്നു തുടക്കം. തിരുവനന്തപുരത്തെ ചീഫ് ഇലക്ട്രിക്കല്‍ എന്‍ജിനീയറുടെ ഓഫിസും സൗരോര്‍ജത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
ഹൈകോടതിയില്‍ 100 കിലോവാട്ട് ശേഷിയുള്ള സൗരോര്‍ജ പദ്ധതി പ്രവര്‍ത്തിക്കുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മോര്‍ച്ചറിയടക്കം നേരത്തേ സൗരോര്‍ജത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍, കരാറുകാരനുമായുള്ള തര്‍ക്കത്തെതുടര്‍ന്ന് പദ്ധതി നിലച്ചു. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫിസിനുവേണ്ടി സ്വകാര്യ എജന്‍സി സൗരോര്‍ജ പാനല്‍ സ്ഥാപിച്ചെങ്കിലും തുടര്‍നടപടി ഉണ്ടായില്ല. പാരമ്പര്യേതര വൈദ്യുതി പദ്ധതികള്‍ പ്രോത്സാഹിപ്പിക്കാനുള്ള നയമനുസരിച്ചാണ് സ്വന്തം കെട്ടിടമുള്ള സര്‍ക്കാര്‍ ഓഫിസുകളില്‍ സൗരോര്‍ജ പാനല്‍ സ്ഥാപിക്കാനുള്ള ആലോചന. ഇതിനായി ബ്ലോക്ക്ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെയും വകുപ്പുതല ഉദ്യോഗസ്ഥരുടെയും യോഗം 26ന് രാവിലെ നെടുങ്കണ്ടത്ത് ചേരും. മന്ത്രി എം.എം. മണി യോഗത്തില്‍ സംബന്ധിക്കും.
നിലവിലെ വൈദ്യുതി ഉപയോഗം, വൈദ്യുതി ചാര്‍ജ് എന്നിവയുടെ വിവരങ്ങളുമായി യോഗത്തിന് എത്തണമെന്നാണ് നിര്‍ദേശം. എല്ലാ നിയോജകമണ്ഡലത്തിലും അനര്‍ട്ടിന്റെ സൗരോര്‍ജ കടകള്‍ ആരംഭിക്കാനും തീരുമാനമായി.
https://www.facebook.com/Malayalivartha






















