അടിമാലി എസ്.എന്‍.ഡി.പി ജംഗ്ഷനില്‍ കുടുംബശ്രീ ഹോട്ടലിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് യുവതിക്ക് പരുക്ക് ; ശുചിമുറിക്കുള്ളിൽ കുടങ്ങിയ യുവതിയെ പുറത്തെത്തിച്ചത് ഒന്നര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിൽ

ഇടുക്കി അടിമാലി എസ്.എന്‍.ഡി.പി ജംഗ്ഷനില്‍ കുടുംബശ്രീ ഹോട്ടലിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് യുവതിക്ക് പരുക്ക്. ശുചിമുറിക്കുള്ളിൽ കുടങ്ങിയ യുവതിയെ ഒന്നര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിൽ പുറത്തെത്തിച്ചു. അപകടത്തിൽ യുവതിയുടെ കാലിന് ഗുരുതരപരുക്കുണ്ട്.
തിങ്കൾ രാവിലെ ഒന്‍പത് മണിയോടെയായിരുന്നു അടിമാലി എസ്എന്‍ഡിപി ജംഗ്ഷനു സമീപം പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ഹോട്ടലിനു മുകളിലേക്ക് ദേശിയപാതയോരത്ത് ഉയര്‍ന്നു നിന്നിരുന്ന കൂറ്റന്‍ മണ്‍തിട്ട കനത്തമഴയില്‍ ഇടിഞ്ഞു വീഴുകയായിരുന്നു. അപകട സമയത്ത് ശൗചാലയത്തിനുള്ളിലായിരുന്ന ഹോട്ടല്‍ നടത്തിപ്പുകാരിയായ പ്രമീത മണ്ണിനടിയില്‍ അകപ്പെട്ടു. ശുചിമുറിയുടെ വാതിലുള്‍പ്പെടുന്ന ഭാഗം പൂര്‍ണ്ണമായി മണ്ണ് മൂടിയ നിലയിലായിരുന്നു. ഒരു മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ഫയര്‍ഫോഴ്‌സും പോലീസും, നാട്ടുകാരും ചേര്‍ന്ന് യുവതിയെ ശുചിമുറിയിൽ നിന്നും പുറത്തെത്തിച്ചു. അപകട സമയത്ത് ഹോട്ടലിനുള്ളില്‍ 6 പേരാണ് ഉണ്ടായിരുന്നത്.
https://www.facebook.com/Malayalivartha






















