സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയ കാര്യം കേട്ടപ്പോൾ മുതൽ അസ്വസ്ഥനായ സംവിധായകൻ സീരിയലിന്റെ അടുത്ത ഷെഡ്യൂൾ മുതൽ അഭിയിക്കാൻവരണ്ട എന്നു പറഞ്ഞു ; നിഷ സാരംഗിന് പിന്നാലെ സംവിധായകന്‍ ഉണ്ണികൃഷ്ണനെതിരെ രചന നാരായണന്‍ കുട്ടി

ഉപ്പും മുളകും സംവിധായകൻ ഉണ്ണിക്കൃഷ്ണനെതിരെ രചന നാരായണൻകുട്ടി രംഗത്ത്. സംവിധായകന്‍ അപമര്യാദയോടെ പെരുമാറിയതിന് പ്രതികരിച്ചപ്പോള്‍ തന്നെ സീരിയലില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്ന് ഉപ്പും മുളകും സീരിയല്‍ നായിക നിഷ സാരംഗ് വെളിപ്പെടുത്തിയതിന് പിന്നാലെ രംഗത്തെത്തിയിരിക്കുകയാണ് നടി രചന നാരായണന്‍ കുട്ടി.
താന്‍ അഭിനയിച്ച് കൊണ്ടിരുന്ന മറിമായം എന്ന ആക്ഷേപ ഹാസ്യപരിപാടിയില്‍ നിന്ന് ഒരു മുന്നറിയിപ്പും ഇല്ലാതെ തന്നെ ഉണ്ണികൃഷ്ണന്‍ പുറത്താക്കുകയായിരുന്നുവെന്ന് രചന പറഞ്ഞു. സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയ കാര്യം കേട്ടപ്പോൾ മുതൽ അസ്വസ്ഥനായ സംവിധായകൻ തന്നെ വിളിച്ചുവെന്നും സീരിയലിന്റെ അടുത്ത ഷെഡ്യൂൾ മുതൽ അഭിയിക്കാൻവരണ്ട എന്നു പറഞ്ഞെന്നും താരം പറയുന്നു. തന്നെയും നടന്‍ വിനോദ് കോവൂരിനേയും അത്തരത്തിലാണ് ഒഴിവാക്കിയത്. എന്നാല്‍ ആ സമയത്ത് അത് ഭയങ്കര വിഷമം ഉണ്ടാക്കിയിരുന്നെന്നും നടി വെളിപ്പെടുത്തി.
കൂടുതൽ അറിയാൻ വീഡിയോ കാണൂ...
https://www.facebook.com/Malayalivartha






















