അമ്മയെ പീഡിപ്പിച്ച മേസ്തിരി, നഗ്‌ന ഫോട്ടോയും വീഡിയോയും മകളുടെ ഫോണിലേക്ക് അയച്ചു കൊടുത്തു! കറുകച്ചാല്‍ സ്വദേശി അറസ്റ്റില്‍

കൊടുങ്ങൂര്‍ സ്വദേശിയായ 38-കാരനായ ഷെമീര്‍ എന്ന യുവാവ് പോലീസ് പിടിയിലായി.
മേസ്തിരി പണിക്കാരനായ ഷെമീര്‍ ഒരു വീട്ടമ്മയെ പീഡിപ്പിച്ച ശേഷം നഗ്‌ന ഫോട്ടോയും വീഡിയോയും അവരുടെ മകളുടെ മൊബൈല്‍ ഫോണിലേക്ക് അയച്ചുകൊടുത്തതിനെ തുടര്‍ന്നാണ് കറുകച്ചാല്‍ പോലീസ് ഇയാളെ അറസ്റ്റു ചെയ്തത്.
അയാള്‍ക്കൊപ്പം ജോലി ചെയ്യുന്ന വീട്ടമ്മയെ കുമളിയില്‍ കൊണ്ടു പോയി പീഡിപ്പിച്ച ശേഷം നഗ്‌ന ഫോട്ടോയും വീഡിയോയും ഇയാള്‍, മകളുടെ മൊബൈല്‍ ഫോണിലേക്ക് അയച്ചു കൊടുത്തു എന്നാണ് പരാതി.
ഒരു വര്‍ഷം മുമ്പാണ് പീഡനം നടന്നത്. പിന്നീട് ഇയാള്‍ പലതവണ വീട്ടമ്മയെ വശീകരിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ അകന്നു.
ഇതോടെയാണ് മേസ്തിരി വീട്ടമ്മയുടെ പഴയ നഗ്‌ന ഫോട്ടോയും വീഡിയോയും മകളുടെ മൊബൈല്‍ ഫോണിലേക്ക് അയച്ചു കൊടുത്തത്.
https://www.facebook.com/Malayalivartha






















