ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലെ ക്ലാസ് മുറികളില്‍ നിയമവിരുദ്ധമായി സി.സി.ടി.വി ക്യാമറകള്‍ വച്ച് പെണ്‍കുട്ടികളെ മാനേജര്‍ മോണിട്ടര്‍ ചെയ്യുന്നു... സംഭവം അറിഞ്ഞ് അധ്യാപക സംഘടന ചെല്ലുമ്പോള്‍ മാനേജരുടെ ഡ്രൈവറും കൂട്ടാളിയും ദൃശ്യങ്ങള്‍ ആസ്വദിക്കുന്നു

പെണ്‍കുട്ടികളുടെ ക്ലാസിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ സ്‌കൂള്‍മാനേജരുടെ ഡ്രൈവറും കൂട്ടാളിയും ആസ്വദിക്കുന്നത് അധ്യാപക സംഘടനയായ കെ.എസ്.ടി.എ കയ്യോടെ പിടികൂടി. തിരുവനന്തപുരം ചിറയിന്‍കീഴ് ശാര്‍ക്കര എസ്.എസ്.വി.ജി. എച്ച്.എസ്.എസിലാണ് സംഭവം നടന്നത്. സിസിടിവി ക്‌ളാസ്സ് മുറികളില്‍ വെയ്ക്കാന്‍ പാടില്ലെന്ന മനുഷ്യാവകാശകമ്മീഷന്‍ വിധിയും സര്‍ക്കാര്‍ ഉത്തരവും നിലനില്‍ക്കെയാണ് മാനേജര്‍ സ്വന്തം നിലയില്‍ ക്യാമറകള്‍ വെച്ച് പിടിപ്പിച്ചത്. പിടിഎ എതിര്‍ത്തിട്ടും പ്രിന്‍സിപ്പല്‍ വിദ്യാഭ്യാസ വകുപ്പിന് രേഖാമൂലം പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. മാനേജര്‍ സ്വന്തം ഓഫീസില്‍ കണ്‍ട്രോള്‍ സംവിധാനം വെച്ചാണ് ക്ലാസിലിരിക്കുന്ന പെണ്‍കുട്ടികളെ മോണിട്ടര്‍ ചെയ്യുന്നു.
സംഭവം വിവാദമായതോടെ അധ്യാപക സംഘടനായായ കെ.എസ്.ടി.എ ഇന്ന് സ്‌കൂളില്‍ എത്തിയപ്പോള്‍ മാനേജരില്ല. അദ്ദേഹത്തിന്റെ ഡ്രൈവറും മറ്റൊരു കൂട്ടാളിയും പെണ്‍കുട്ടികളുടെ ക്ലാസ് മുറികളിലെ ദൃശ്യങ്ങള്‍ ആസ്വദിക്കുകയാണ്. ഒരു ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലെ പെണ്‍കുട്ടികളുടെ സ്വകാര്യതയും സുരക്ഷിതത്വവും ഇത്രയേയുള്ളുവെന്ന് അവിടെ ചെന്നവര്‍ക്ക് ബോധ്യപ്പെട്ടു. സംഭവം വിവാദമായെങ്കിലും ഇതുവരെ യാതൊരു നടപടിയും വിദ്യാഭ്യാസവകുപ്പ് സ്വീകരിച്ചിട്ടില്ല. സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ സ്‌കൂള്‍ മാനേജരും തയ്യാറായിട്ടില്ല.
https://www.facebook.com/Malayalivartha
























