ഛത്തീസ്ഗഢിലെ ബിലാസ്പുരിൽ പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ അപകടം..... റെയിൽവേ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു

പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ച് ആറ് പേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം...
ഛത്തീസ്ഗഢിലെ ബിലാസ്പുരിൽ പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ച് ആറ് പേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ റെയിൽവേ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. പാസഞ്ചർ ട്രെയിനിലെ ലോക്കോപൈലറ്റ് അപകട മുന്നറിയിപ്പ് ( റെഡ് സിഗ്നൽ) മറികടന്നതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക വിവരമുള്ളത്.
ചുവപ്പ് സിഗ്നൽ കണ്ടിട്ടും ട്രെയിൻ നിർത്താതിരുന്നത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കും. അപകടത്തിന്റെ കാരണം കണ്ടെത്താനും ആവശ്യമായ തിരുത്തൽ നടപടികൾ ശുപാർശ ചെയ്യാനുമായി കമ്മീഷണർ ഓഫ് റെയിൽവേ സേഫ്റ്റിയുടെ (CRS) തലത്തിലായിരിക്കും അന്വേഷണം നടത്തുകയെന്നും റെയിൽവേ .
അതേസമയം അയൽ ജില്ലയായ കോർബയിലെ ഗേവ്റയിൽ നിന്ന് ബിലാസ്പൂരിലേക്ക് പോവുകയായിരുന്ന മെമു ട്രെയിൻ ഗതോറയ്ക്കും ബിലാസ്പുർ റെയിൽവേ സ്റ്റേഷനുകൾക്കും ഇടയിൽ വെച്ച് മുന്നിൽ പോവുകയായിരുന്ന ഗുഡ്സ് ട്രെയിനിന്റെ പിന്നിൽ ഇടിച്ചുകയറി.
മെമുവിന്റെ മുന്നിലെ കോച്ച് ഗുഡ്‌സ് ട്രെയിനിന്റെ മുകളിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു. ആദ്യത്തെ മൂന്നുകോച്ചുകളിൽ ഉണ്ടായിരുന്നവരാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ ചികിത്സയ്ക്കായി സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha
























