മലപ്പുറത്തെ വീട്ടമ്മയെ സ്ഥിരമായി ഭീഷണിപ്പെടുത്തിയത് ഇന്റര്‍നെറ്റ് കോളിലൂടെ; ആരും ചിന്തിക്കാത്ത വഴിയിലൂടെ പ്രവാസി ഞരമ്പനെ കേരളാപോലീസ് കുടുക്കിയത് ഇങ്ങനെ
മലപ്പുറത്ത് വീട്ടമ്മയെ ഇന്റര്‍നെറ്റ് കോളുകളിലൂടെ സ്ഥിരമായി ഭീഷണിപ്പെടുത്തിയിരുന്നു പ്രവാസി മലയാളിയെ കേരള പോലീസ് കുടുക്കി. മലപ്പുറം കല്‍പ്പകഞ്ചേരിയിലെ ഒരു കുടുംബിനിയെ പതിവായി ഫോൺ ചെയ്ത് ശല്യപ്പെടുത്തിയ ചേലേമ്പ്ര സ്വദേശി മനോജ്കുമാറിനെ കഴിഞ്ഞദിവസം കല്പകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്റര്‍നെറ്റ് കോളിന്റെ സഹായം തേടിയാല്‍ ആരാണ് വിളിക്കുന്നതെന്ന് വ്യക്തമാകില്ലെന്ന സൗകര്യമാണ് ഇത്തരത്തിലുള്ളവർ ദുരുപയോഗപ്പെടുത്തിയിരുന്നത്. എന്നാൽ ഇത്തരം കോളുകളുടെ പേരില്‍ നിരന്തരം പരാതി ഉയര്‍ന്നു വന്ന സാഹചര്യത്തിൽ കേരളാ പോലീസ് പുതിയ ആപ്പ് തുടങ്ങുകയായിരുന്നു.
എല്ലാ ജില്ലകളിലും രൂപവത്കരിച്ച മൂന്ന് പോലീസുകാരടങ്ങിയ സൈബര്‍ ഫോറന്‍സിക് ടീം ഇതിന് സജ്ജമായി കഴിഞ്ഞു. വീട്ടമ്മമാര്‍ക്കും പെണ്‍കുട്ടികള്‍ക്കും വരുന്ന അശ്ലീലം നിറഞ്ഞ നെറ്റ്കോളുകള്‍ കൂടിയ സാഹചര്യത്തില്‍ ഡി.ജി.പിയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച സംഘമാണ് സൈബര്‍ ഫോറന്‍സിക് ടീം.
https://www.facebook.com/Malayalivartha
























