ഒഴുക്കിൽപ്പെട്ട രണ്ടര വയസുകാരന് ദാരുണാന്ത്യം
പെരിന്തൽമണ്ണ കൂരിക്കുണ്ടിൽ ഒഴുക്കിൽപ്പെട്ട രണ്ടര വയസുകാരൻ മരിച്ചു .തോട്ടശേരി ഷംസുദ്ദീന്റെ മകൻ മുഹമ്മദ് ഷാമിൽ ആണ് മരിച്ചത് .
വീടിന് സമീപത്തുള്ള തൊട്ടിലാണ് കുട്ടി മുങ്ങി മരിച്ചത് .രാവിലെ പത്ത് മണിയോടെയാണ് സംഭവം . വീടിന് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് സമീപത്തെ തോട്ടിൽ നിന്നും കുട്ടിയെ കണ്ടെത്തിയത് .ഉടൻതന്നെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
https://www.facebook.com/Malayalivartha
























