ലോകത്തിലെ ആദ്യത്തെ ക്യാന്‍സര്‍ സെന്റര്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ചു

ലോകത്തിലെ ആദ്യത്തെ ക്യാന്‍സര്‍ സെന്ററായ ബഫല്ലോയിലെ 'റോസ് വെല്‍ പാര്‍ക്ക് ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട്' ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ചു. ഓങ്കോളജി വിഭാഗം ചെയര്‍മാന്‍ ഡോ. സായ് എണ്ടാമോറിയുടെ ക്ഷണപ്രകാരമാണ് മന്ത്രി ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് സന്ദര്‍ശിച്ചത്. കേരളത്തിന് സ്വീകരിക്കാന്‍ കഴിയുന്ന ക്യാന്‍സര്‍ രോഗ ചികിത്സയുടെ നൂതന സാധ്യതകള്‍ ഡോ. സായ് എണ്ടാമോറിയുമായി മന്ത്രി ചര്‍ച്ച ചെയ്തു.
കൊച്ചിന്‍ ക്യാന്‍സര്‍ സെന്ററിന്റെ തലപ്പത്ത് സര്‍ക്കാര്‍ നിയമിച്ച ഡോ. മോനി കുര്യാക്കോസ് സുപ്രധാന പദവി വഹിച്ചിരുന്ന സ്ഥാപനം കൂടിയാണ് റോസ് വെല്‍ പാര്‍ക്ക് ഇന്‍സ്റ്റിറ്റിയൂട്ട്. കൊച്ചിന്‍ ക്യാന്‍സര്‍ സെന്ററിന് ആവശ്യമായ സാങ്കേതിക പരിജ്ഞാനവും മാര്‍ഗ നിര്‍ദ്ദേശവും ഈ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ഡോ. മോനി കുര്യാക്കോസ് മുഖേന ലഭ്യമാക്കാന്‍ ശ്രമിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
1898ല്‍ ഡോ. റോസ് വെല്‍ പാര്‍ക്ക് എന്ന പ്രശസ്ത സര്‍ജനാണ് ഈ ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിച്ചത്. ക്യാന്‍സര്‍ സംബന്ധിച്ച ഗവേഷണത്തിനാണ് ഈ സ്ഥാപനം ഏറെ ഊന്നല്‍ നല്‍കുന്നത്. എല്ലാ തരത്തിലുള്ള ക്യാന്‍സര്‍ സംബന്ധിച്ച പഠനവും ഗവേഷണവും ഇവിടെ നടക്കുന്നു. ബഫല്ലോ യൂണിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ് ചെയ്ത സ്ഥാപനത്തിന് അമേരിക്കയിലെ നാഷണല്‍ കോംപ്രിഹെന്‍സീവ് ക്യാന്‍സര്‍ നെറ്റ് വര്‍ക്കില്‍ അംഗത്വവുമുണ്ട്.
https://www.facebook.com/Malayalivartha
























