ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന ഗ്രൂപ്പ് പൂട്ടിക്കാനാവില്ലെന്ന് ഫേസ്ബുക്ക് കേരളാ പൊലീസിനെ അറിയിച്ചു, ഇനി നിയമത്തിന്റെ വഴിയിലൂടെ ഗ്രൂപ്പ് നിരോധിക്കാനാവൂ

മദ്യം വിതരണം ചെയ്യുകയും പ്രചരണത്തിന് നേതൃത്വം നല്‍കുകയും ചെയ്യുന്നെന്ന ആക്ഷേപത്തെ തുടര്‍ന്ന് പൊലീസും എക്‌സൈസും കേസെടുത്ത ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന ഗ്രൂപ്പ് (ജി.എന്‍.പി.സി) നിരോധിക്കാനാവില്ലെന്ന് ഫേസ്ബുക്ക് അറിയിച്ചു. ഗ്രൂപ്പ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ പൊലീസ് ഫേസ്ബുക്കിന് കത്ത് നല്‍കിയിരുന്നു. 18 ലക്ഷം അംഗങ്ങളുള്ള ഗ്രൂപ്പ് ഒരു പരാതിയുടെ പേരില്‍ ഇല്ലാതാക്കാനാവില്ലെന്ന് ഫേസ്ബുക്കിന്റെ കേരള വിഭാഗം മേധാവി അറിയിച്ചു. ഇനി നിയമത്തിന്റെ വഴിയിലൂടെ മാത്രമേ ഗ്രൂപ്പ് പൂട്ടിക്കാനാവൂ...
തിരുവനന്തപുരം നേമം സ്വദേശിയായ അജിത്കുമാറും ഭാര്യയുമാണ് ഗ്രൂപ്പ് അഡ്മിന്‍. കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാലുടന്‍ പ്രധാന അഡ്മിനെ അറസ്റ്റ് ചെയ്യാനുമെന്ന് പൊലീസ് പറയുന്നു. ടി.എന്‍ അജിത് കുമാറിനെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് കേസെടുത്തതിട്ടുള്ളത്. അജിത് കുമാറും ഭാര്യയും വില്‍പ്പനയില്ലാത്ത പല ബ്രാന്‍ഡുകളും പ്രമോട്ട് ചെയ്യുന്നതിന് പണം വാങ്ങിയതായി എക്‌സൈസ് സംഘം കണ്ടെത്തിയിരുന്നു. തലസ്ഥാനത്തെ പല ഹോട്ടലുകളിലും ഇവര്‍ ഡി.ജെ പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നു. പല പാര്‍ട്ടികളിലും പണം വാങ്ങിയാണ് മദ്യം വിളമ്പിയതെന്നും കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha
























