സ്കൂട്ടറിൽ സഞ്ചരിക്കവേ കാർ പിന്നിൽ ഇടിച്ചു; അമ്മയ്ക്കൊപ്പമുണ്ടായിരുന്ന പതിനാറുകാരന് ദാരുണാന്ത്യം
കൂത്താട്ടുകുളം പൈറ്റക്കുളത്ത് അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ കാർ പിന്നിൽ വന്നിടിച്ച് പ്ലസ് വൺ വിദ്യാർഥി മരിച്ചു. വടകര പുത്തൻപുരയ്ക്കൽ സണ്ണിയുടെ മകൻ ജോയൽ (16) ആണ് മരിച്ചത്. ജോയലിന്‍റെ അമ്മ ജെസി (53)യെ നിസ്സാര പരിക്കുകളോടെ കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha
























