അഭിമന്യുവിന്റെ പിതാവിനെയും അധ്യാപികയെയും അശ്ലീല ചുവയോടെ അധിക്ഷേപിച്ച് മുസ്ലീം ലീഗ് പ്രവര്‍ത്തകൻ; സംഭവം വൈറലായതോടെ ലീഗ് പ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റിന് നേരെ വൻ പ്രതിഷേധം
എസ്ഡിപിഐ പ്രവർത്തകർ കൊലപ്പെടുത്തിയ എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്‌ഐ നേതാവുമായ അഭിമന്യുവിന്റെ പിതാവിനെയും അധ്യാപികയെയും അധിക്ഷേപിച്ച് മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ്.
മഹാരാജാസിലെ അധ്യാപിക അഭിമന്യുവിന്റെ പിതാവിനെ സന്ദര്‍ശിക്കുന്ന ചിത്രം ഉൾപ്പെടുത്തി അശ്ലീല ചുവയുള്ള രീതിയിൽ എഴുതിയാണ് ഇയാൾ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. ബഷീര്‍ മുട്ടത്തൊടി എന്ന ലീഗുകാരനാണ് ഇരുവരെയും അധിക്ഷേപിച്ച് പോസ്റ്റിട്ടത്.
അധ്യാപിക അഭിമന്യുവിന്റെ പിതാവിനൊപ്പം ചേര്‍ന്നു നില്‍ക്കുന്ന ചിത്രവും, ‘ഇങ്ങടുത്തുവാ ഒന്ന് കണ്ടോട്ടെ’ എന്നെഴുതിയാണ് ഇയാള്‍ പോസ്റ്റ് ചെയ്തത്. സംഭവം വിവാദമായതോടെ ഇയാള്‍ പോസ്റ്റ് പിന്‍വലിച്ചു. എന്നാല്‍ ഇതിനോടകം പോസ്റ്റിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.
പ്രതികരണങ്ങളില്‍ ചിലതിങ്ങനെ...
”മകന്‍ നഷ്ടപ്പെട്ട ദുഖത്തിലിരിക്കുന്ന ഒരു അച്ഛനെയും അമ്മയെയും ആശ്വസിപ്പിക്കാന്‍ ആ മകന്റെ പ്രിയപ്പെട്ട അദ്ധ്യാപിക എത്തിയതിനെയും നിനക്ക് കാമക്കണ്ണിലൂടെ കാണാന്‍ എങ്ങനെ സാധിക്കുന്നു.”
”നിന്നെപ്പോലെ ഒരു പുഴുത്ത ജന്മത്തിന്റെ മുന്നിലൂടെ വെറുതെ കടന്നുപോകുന്ന ഒരു പെണ്‍പട്ടി പോലും മാനഭംഗത്തിനിരയായതിന് തുല്യമാകും. കാരണം നിന്റെ കണ്ണും മനസ്ഥിതിയും അതാണ് തെളിയിക്കുന്നത്,”
https://www.facebook.com/Malayalivartha
























