പൊലീസ് അടിമപ്പണി ; ക്യാംപ് ഫോളോവേഴ്‌സിനെ ടൈല്‍സ് പണിക്ക് ഉപയോഗിച്ച് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

പൊലീസിലെ ക്യാംപ് ഫോളോവേഴ്സിനെ വീട്ടിലെ ടൈല്‍സ് പണിക്ക് ഉപയോഗിച്ച ഡെപ്യൂട്ടി കമാന്‍ഡന്റ് പി.വി.രാജുവിനെ സ്ഥലം മാറ്റി. തിരുവനന്തപുരം എസ്.എ.പി ക്യാപില്‍ നിന്നും തൃശൂരിലേക്കാണ് അദ്ദേഹത്തെ സ്ഥലംമാറ്റിയിരിക്കുന്നത്.
ക്യാംപ് ഫോളോവേഴ്സിനെ ഉപയോഗിച്ച് രാജു തന്റെ വീട്ടിലെ ടൈല്‍സ് പണി ചെയ്യിച്ചുവെന്ന ആരോപണം ഉയര്‍പ്പോള്‍ തന്നെ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ ഡി.ജി.പി ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ രാജുവിനെതിരെ അന്വേഷണം നടത്തിയശേഷം നടപടി മതിയെന്നായിരുന്നു ആഭ്യന്തര വകുപ്പിന്റെ നിലപാട്. അതിനിടെ ഐ.ജി.ജയാരാജ് നടത്തിയ അന്വേഷണത്തില്‍ പി.വി.രാജു കുറ്റക്കാരനാണെന്ന് കണ്ടെത്തി. എന്നാല്‍, താന്‍ കുറ്റക്കാരനല്ലെന്നും ആരോപണം വ്യാജമാമെന്നും കാട്ടി മുഖ്യമന്ത്രിക്ക് പി.വി.രാജു പരാതി നല്‍കി. തനിക്കെതിരായ ആരോപണം അടിസ്ഥാനരഹിതമാണ്. എസ്.എ.പി ക്യാംപിലെ ചിലരുടെ ഗൂഢാലോചനയാണ് തനിക്കെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നിലെന്നും പി.വി രാജു പരാതിയില്‍ പറഞ്ഞിരുന്നു.
ഇതിനിടയില്‍ പി.വി.രാജുവിനെതിരെയുള്ള നടപടി വൈകിപ്പിക്കാന്‍ ആഭ്യന്തര വകുപ്പ് ശ്രമിക്കുന്നതായും ആരോപണമുയര്‍ന്നു.
https://www.facebook.com/Malayalivartha
























