ജിഷ്ണു പ്രണോയിയുടെ അമ്മക്ക് പിന്നാലെ അഭിമന്യുവിന്റെ അച്ഛനും സമരത്തിന്

അഭിമന്യു കൊല്ലപ്പെട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും യഥാർത്ഥ ഘാതകരെ പിടികൂടാൻ കഴിയാത്തതിനെതിരെ അഭിമന്യുവിന്റെ പിതാവ് സെക്രട്ടേറിയറ്റിനു മുന്നിൽ സമരത്തിനെത്തുമെന്ന് സൂചന. അടുത്ത ഞായറാഴ്ചക്ക് മുമ്പ് പ്രതികളെ പിടികൂടിയില്ലെങ്കിൽ കൊച്ചി സിറ്റി പോലീസിനെ വകവരുത്തുമെന്നാണ് സർക്കാരിന്റെ ഭീഷണി.
അഭിമന്യുവിന്റെ പിതാവിന് സംശയം എസ് എഫ് ഐ ക്കാരെ തന്നെയാണ്. അദ്ദേഹം പാർട്ടിയുടെ പേര് പറയുന്നില്ലെന്നു മാത്രം. അഭിമന്യുവിന്റെ അടുത്ത സുഹൃത്തുക്കളാണ് തന്റെ മകനെ കോളേജിലേക്ക് അർധരാത്രി വിളിച്ചു വരുത്തിയതെന്ന് പിതാവ് പറയുന്നു. ഏതായാലും അഭിമന്യുവിനെ വിളിച്ചു വരുത്തി കൊലക്കത്തിക്ക് ഇരയാക്കിയതിന്റെ മറുപടി എസ് എഫ് ഐ പറഞ്ഞേ തീരു.
എസ് എഫ് ഐ നേതാവായ അഭിമന്യുവിന്റെ മരണം പാർട്ടിയെ മാത്രമല്ല സർക്കാരിനെയും പിടിച്ചുകുലുക്കിയതാണ്. എസ് ഡി പി ഐ യെ പോലുള്ള വർഗീയ കക്ഷികളെ നിലയ്ക്ക് നിർത്തണമെന്ന് കേന്ദ്ര സർക്കാർ പലവട്ടം നിർദ്ദേശം നൽകിയിട്ടും അത് ചെയ്യാതെ ഇത്തരം കക്ഷികളുമായി സി പി എം അടവുനയം സ്വീകരിക്കുകയായിരുന്നു ഇതുവരെ. തെരഞ്ഞടുപ്പ് സഖ്യത്തിന് വരെ ഒരുങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി മഹാരാജാസിൽ കലാപം ഉണ്ടായത്.
ഏറ്റവുമധികം എസ് ഡി പി ഐ ക്കാർ പ്രവർത്തിക്കുന്നത് സി പി എമ്മിലും അതിന്റെ പോഷക സംഘടനകളിലുമാണ്. മുഹമ്മദ് എന്ന വിദ്യാർത്ഥി അഭിമന്യുവുമായി ചങ്ങാത്തം സ്ഥാപിച്ച് എസ് എഫ് ഐ യിൽ പ്രവർത്തിക്കാൻ താത്പര്യം കാണിച്ചിരുന്നു എന്ന വിവരത്തിന് കഴിഞ്ഞ ദിവസം സ്ഥിതീകരണം ലഭിച്ചു. എസ് ഡി പി ഐ പോലുള്ള പാർട്ടികളിൽ പ്രവർത്തിക്കുന്നവർ പകൽനേരത്ത് പ്രമുഖ രാഷ്ട്രീയ പാർട്ടികളുമായാണ് സഹകരിക്കാറുള്ളത്. രാത്രികാലങ്ങളിലാണ് വർഗീയ സംഘടനകളിലുള്ള പ്രവർത്തനം. അഭിമന്യുവിനെ കൊന്നതായി സംശയിക്കുന്ന മുഹമ്മദ് രാജ്യം വിട്ടതായും സംശയമുണ്ട്. കഴിഞ്ഞ ദിവസമാണ് ഇയാൾ വിദേശത്തേക്ക് കടന്നത്. അക്കാര്യം അറിയാൻ പോലും പോലീസിന് കഴിഞ്ഞില്ല.
പോലീസ് വല്ലാത്ത ആശയ കുഴപ്പത്തിലാണ്. യഥാർത്ഥ പ്രതികളെ പിടികൂടാൻ കഴിയാത്തതിൽ അവർ നിസഹായരാണ്. ക്യത്യത്തിൽ നേരിട്ട് പങ്കെടുത്തവരെയാണ് നിയമത്തിന് മുന്നിൽ എത്തിക്കേണ്ടത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും പോലീസിന് സമ്മർദ്ദമുണ്ട്. സംസ്ഥാന പോലീസ് മേധാവിയെ നിരന്തരം വിളിക്കുന്നു. അദ്ദേഹം കോഴിക്കോട് കമ്മീഷണറെ വിളിക്കുന്നു. പക്ഷേ ഒന്നിനും ഫലമുണ്ടായിട്ടില്ല.
എസ് ഡി പി ഐ യുടെയും മറ്റും പ്രവർത്തന ശൈലി അവർ ഒളിച്ചിരിക്കാൻ വിദഗ്ദ്ധരാണ് എന്നുള്ളതാണ്. ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരും ഇത്തരത്തിൽ നിയമത്തിന് മുന്നിലെത്താറില്ല. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത കൊലയാളികളെ പിടികൂടാതിരിക്കാൻ ആഭ്യന്തര വകുപ്പ് പഴി കേൾക്കും. പോലീസ് പൊതുവേ നിഷ്ക്രിയമാണെന്ന അഭിപ്രായം ഇപ്പോൾ തന്നെ പാർട്ടിക്കാർക്കുണ്ട്. മുഖ്യമന്ത്രിയോട് ആരും ഇക്കാര്യം ചോദിച്ചില്ലെങ്കിലും പാർട്ടിക്കുള്ളിൽ അമർഷം പുകയുന്നുണ്ട്.
എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിയുടെ ഓഫീസിനെ നിരന്തരം ബന്ധപ്പെടുന്നുണ്ടെങ്കിലും അതിനും ഫലമുണ്ടായിട്ടില്ല. പ്രതികളെ എന്ന് പിടികൂടും എന്ന ഉറപ്പ് നൽകാനും സർക്കാരിന് കഴിയുന്നില്ല. അന്വേഷണം തൃപ്തികരമാണെന്ന സ്ഥിരം പല്ലവി മാത്രമാണ് സർക്കാർ നൽകുന്നത്. അതിൽ കഴമ്പില്ലെന്ന് എസ് എഫ് ഐ നേതാക്കൾ അടക്കം പറയുന്നുണ്ട്. അതിനിടയിലാണ് ജിഷ്ണു പ്രണോയിയുടെ അമ്മയെ പോലെ അഭിമന്യുവിന്റെ അഛനും സമരത്തിന് ഒരുങ്ങുന്നത്.
https://www.facebook.com/Malayalivartha
























