കുര്‍ബാനയ്ക്ക് അപ്പവും വീഞ്ഞും നാവില്‍ നല്‍കുന്നത് അവസാനിപ്പിക്കണം ; ആരോഗ്യവകുപ്പിന് ഡോക്ടര്‍മാരുടെ കത്ത്

ക്രൈസ്തവ ദേവാലയങ്ങളില്‍ കുര്‍ബാനയുടെ ഭാഗമായി നല്‍കുന്ന അപ്പവും വീഞ്ഞും വിശ്വാസികളുടെ നാവില്‍ നല്‍കുന്ന സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം ഡോക്ടര്‍മാര്‍ സര്‍ക്കാരിന് കത്തു നല്‍കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മുന്‍ പ്ളാസ്റ്റിക് സര്‍ജനായ ഡോ. പി എ തോമസാണ് മെയ് മാസത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് അഡീ. ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയത്.
കുർബാനയിൽ ചെറിയ അപ്പം പട്ടക്കാരൻ കൈ കൊണ്ട് സ്വീകർത്താവിന്‍റെ വായിൽ വെച്ചു കൊടുക്കുമ്പോൾ പട്ടക്കാരന്‍റെ കൈവിരലുകളിൽ സ്വീകർത്താവിന്‍റെ ഉമിനീർ പുരളാറുണ്ട് . വീഞ്ഞ് ഒരേ സ്പൂണിൽ എല്ലാവരുടേയും വായിൽ പകരുമ്പോൾ പല സ്വീകർത്താക്കളുടേയും നാക്കിലും പല്ലിലും സ്പർശിക്കുകയും സ്പൂണിൽ ഉമിനീര് പുരളുകയും ചെയ്യുന്നു. ഇത് വളരെ അനാരോഗ്യ കരമാണ്.
ഈ അപകടകരമായ രീതി ഇന്നും പല ക്രിസ്ത്യൻ പള്ളികളിലും ഞായറാഴ്ച ദിവസങ്ങളിൽ തുടരുന്നുണ്ട്. – കേരളത്തിലെ പല പരിഷ്കൃത സഭകളും ചെയ്യുന്നതു പോലെ അപ്പം സ്വീകർത്താവിന്‍റെ കൈകളിലും വീഞ്ഞ് ചെറു കപ്പുകളിലും നൽകിയാൽ ഒരാളിന്‍റെ ഉമിനീർ മറ്റൊരാളിലേക്ക് പകരാതിരിക്കും. ഈ രീതി അടിയന്തരമായി കേരളത്തിലെ എല്ലാ പള്ളികളിലും നടപ്പാക്കി നിരപരാധികളായ ജനങ്ങളെ ഇത്തരം മാരക രോഗങ്ങളിൽ നിന്നും സംരക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ പറയുന്നു .
https://www.facebook.com/Malayalivartha
























