ഓര്‍ത്തഡോക്‌സ് വൈദികരെ നാണംകെടുത്തി ഹൈക്കോടതി; വൈദികര്‍ പെരുമാറിയത് വേട്ടമൃഗങ്ങളെപ്പോലെ; വൈദിക പദവി ദുര്‍വിനിയോഗം ചെയ്ത് യുവതിയെ കീഴ്‌പ്പെടുത്തുകയായിരുന്നുവെന്നും രൂക്ഷ വിമര്‍ശനം

കൊച്ചിയിലെ ലൈംഗിക പീഡനക്കേസില്‍ ഉള്‍പ്പെട്ട ഓര്‍ത്തഡോക്‌സ് വൈദികരെ കണക്കറ്റ് വിമര്‍ശിച്ച് ഹൈക്കോടതി. വൈദികര്‍ വേട്ടമൃഗങ്ങളെപ്പോലെ പെരുമാറിയെന്നാണ് കോടതി വിമര്‍ശിച്ചത്. വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു കോടതി ഇത്തരത്തിലൊരു രൂക്ഷപരാമര്‍ശം നടത്തിയിരിക്കുത്.
കീഴടങ്ങാന്‍ പ്രത്യേകം സമയം അനുവദിക്കണമെന്നും കീഴടങ്ങിയാല്‍ അന്നുതന്നെ ജാമ്യഹര്‍ജി പരിഗണിക്കണമെന്ന ആവശ്യവും പ്രതികള്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യങ്ങളെല്ലാം വിമര്‍ശനത്തോടെ തന്നെ കോടതി തള്ളി. വൈദികര്‍ക്ക് ബന്ധപ്പെട്ട കോടതിയില്‍ കീഴടങ്ങാം. അവരുടെ ജാമ്യഹര്‍ജി കോടതി മെറിറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പരിഗണിക്കൂ എന്നും ഹൈക്കോടതി വ്യക്തമാക്കി.
വൈദിക പദവി ദുര്‍വിനിയോഗം ചെയ്താണ് അവര്‍ യുവതിയെ കീഴ്‌പ്പെടുത്തുകയാണ് ചെയ്തതെന്നും. മജിസ്‌ട്രേറ്റിന്റെയും അന്വേഷണ ഉദ്യോഗസ്ഥന്റെയും മുന്നില്‍ യുവതി നല്‍കിയ മൊഴിയിലെ കാര്യങ്ങള്‍ തള്ളിക്കളയാനാകില്ലെന്നും കോടതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























