മണ്ണിടിച്ചിലിന് സാധ്യത; താമരശേരി ചുരത്തില്‍ ഇന്നുമുതല്‍ ഗതാഗത നിയന്ത്രണം

കോഴിക്കോട് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ചുരത്തില്‍ മണ്ണിടിയാനുള്ള സാധ്യത ഏറുകയാണ്. അതിനാല്‍ മുന്‍ കരുതലെന്നോണം. വലിയ വാഹനങ്ങള്‍ക്ക് ഇന്ന് രാവിലെ മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ യു.വി. ജോസ് അറിയിച്ചു.
എന്നാല്‍ പ്രതിദിന റൂട്ട് പെര്‍മിറ്റുള്ള കഐസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള ബസുകള്‍ക്ക് സര്‍വീസ് നടത്താം. സ്‌കാനിയ, ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പെടെയുള്ള വലിയ യാത്രാവാഹനങ്ങള്‍ താമരശേരി ചുരംവഴി പോകുന്നതും വരുന്നതും ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചതായും കളക്ടര്‍ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























