മഹാരാജാസ് കോളജ് വിദ്യാർത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. അരുക്കുറ്റി സ്വദേശികളായ ഷിഹറാസ് സലിം, ഷാജഹാന്‍ എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ലാപ്‌ടോപ്, മൊബൈല്‍ ഫോണുകള്‍, സിഡി എന്നിവ ഇവരില്‍നിന്നു കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം പോലീസ് നടത്തിയ പരിശോധനയില്‍ നാല് പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
അതേസമയം കേസിലെ മുഖ്യപ്രതികള്‍ രാജ്യം വിട്ടതായാണ് സൂചന. മുഖ്യ പ്രതിയടകം മൂന്ന് പേര്‍ രാജ്യം വിട്ടതായാണ് ലഭിച്ചിരിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
ജൂലൈ രണ്ടിന് പുലര്‍ച്ചെ കോളജില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയും എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യുവിനെ ഒരു സംഘമാളുകള്‍ കുത്തിക്കൊലപ്പെടുത്തിയത്.
https://www.facebook.com/Malayalivartha


























