Widgets Magazine 

18
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

വിമാനത്താവളത്തില്‍ ടേക്ക് ഓഫിന് പിന്നാലെ ചരക്ക് വിമാനം പൊട്ടിത്തെറിച്ചു വന്‍ അപകടം..പെട്രോളിയം വസ്തുക്കളുടെ റീസൈക്ലിങ് നടക്കുന്ന മേഖലയിൽ വിമാനം വീണതിനാൽ വലിയ തീപിടിത്തമുണ്ടായി..

05 NOVEMBER 2025 10:40 AM IST
മലയാളി വാര്‍ത്ത

വളരെ നടുക്കുന്ന വാർത്തയാണ് അമേരിക്കയിൽ ഇന്ന് സംഭവിച്ചിരിക്കുന്നത് . അമേരിക്കയിലെ കെന്റകി വിമാനത്താവളത്തില്‍ ടേക്ക് ഓഫിന് പിന്നാലെ ചരക്ക് വിമാനം പൊട്ടിത്തെറിച്ചു വന്‍ അപകടം.കുറഞ്ഞത് മൂന്നുപേർ കൊല്ലപ്പെട്ടതായി കന്റക്കി ഗവർണർ ആൻഡി ബീഷയർ അറിയിച്ചു. പെട്രോളിയം വസ്തുക്കളുടെ റീസൈക്ലിങ് നടക്കുന്ന മേഖലയിൽ വിമാനം വീണതിനാൽ വലിയ തീപിടിത്തമുണ്ടായി.നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഉഗ്രസ്‌ഫോടനത്തില്‍ കെന്റകി സിറ്റിയുടെ ഭൂരിഭാഗം പ്രദേശത്തെയും പുക വിഴുങ്ങിയിരിക്കുകയാണ്.

 

സ്‌ഫോടനത്തില്‍ ഉണ്ടായ അഗ്നിഗോളം വിമാനത്താവളത്തിന് ഒരു മൈല്‍ ഓളം വ്യാപിച്ചതായാണ് റിപ്പോര്‍ട്ട്. കെന്റകി വിമാനത്താവളത്തില്‍ നിന്നും ഹവായ് ദ്വീപിലെ ഹൊണലൂലു വിമാനത്താവളത്തിലേക്ക് ന്ധനവുമായി പറക്കാന്‍ തുടങ്ങിയ വിമാനമാണ് പൊട്ടിത്തെറിച്ചത്. വിമാനത്തില്‍ മൂന്ന് ജീവനക്കാര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.വിമാനത്തിന്റെ ഇടതു വശത്തുള്ള ചിറകിനാണ് ആദ്യം തീ പിടിച്ചത്. ഇന്ധനം നിറച്ചിരുന്ന വിമാനമായതിനാല്‍ നിമിഷ നേരം കൊണ്ട് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുക ആയിരുന്നു. തീപിടിച്ചതിന് സമീപത്തുള്ള കെട്ടിടത്തില്‍ 25 ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് ആശങ്ക.

തീയും പുകയും നിറഞ്ഞിരിക്കുന്നതിനാല്‍ വിമാനത്താവളത്തിന് അഞ്ച് മൈല്‍ അകലത്തിലുള്ളവരൊട് ഷെല്‍റ്റര്‍ ഹോമുകളിലേക്ക് മാറാന്‍ പോലിസ് ആവശ്യപ്പെട്ടിട്ടുണ്ട്. തീ അണയ്ക്കാന്‍ നിരവധി ഫയര്‍ എഞ്ചിനുകള്‍ വിമാന്താവളത്തിലേക്ക് ചീറി പാഞ്ഞ് എത്തിക്കൊണ്ടിരിക്കുകയാണ്. ഉഗ്രസ്‌ഫോടനത്തില്‍ വിമാനത്താവളത്തിന് സമീപത്തുള്ള കെട്ടിടങ്ങളിലേക്കും തീപടര്‍ന്നു. വിമാനത്താവളത്തില്‍ തീയും പുകയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.വൈകിട്ട് 5.15 ഓടെയാണ് ചരക്ക് വിമാനത്തിന് തീ പിടിച്ചത്.

 

ടേക്ക് ഓഫിന് തൊട്ടു പിന്നാലെയായിരുന്നു അപകടം. ലൂയിസ് വില്ലേ മുഹമ്മദ് അലി ഇന്റര്‍നാഷണല്‍ എയര്‍ പോര്‍ട്ടില്‍ നിന്നും ഹവായ് ദ്വീപിലേക്ക് പറന്ന വിമാനത്തിനാണ് തീ പിടിച്ചത്.വിമാനത്താവളം മുഴുവന്‍ കറുത്ത പുകയാല്‍ നിറഞ്ഞിരിക്കുകയാണ്. ഇന്ധനവുമായി പുറപ്പെട്ട ചരക്ക് വിമാനത്തിനാണ് തീപിടിച്ചത്. ഇതിനാല്‍ തന്നെ സ്‌ഫോടനത്തിന്റെ വ്യാപ്തിയും വലുതാണ്. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായണ് വിവരം. ഇപ്പോഴും തീയും പുകയും ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സതീശൻ സർക്കാരിന് ആറുമാസം; മുൻ സർക്കാരിനെതിരായ അന്വേഷണങ്ങൾ എവിടെയെത്തി?  (2 hours ago)

ക്രിംസൺ പിയർ ആരംഭിച്ചു; നടൻ സിദ്ധിഖ് സ്വിച്ചോൺ നിർവ്വഹിച്ചു കൊണ്ടായിരുന്നു തുടക്കം!!!!  (2 hours ago)

നായകനായി സണ്ണി ഡിയോൾ; എം.പത്മകുമാറിന്റെ ബോളിവുഡ് ചിത്രം സൂര്യ റിലീസ് മാറ്റി!!!  (3 hours ago)

കോഴിക്കോട് ബീച്ചിൽ നവജാത ശിശുവിന്റെ മൃതദേഹം; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വെള്ളയിൽ പൊലീസിന്റെ അന്വേഷണം...  (3 hours ago)

വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ട് കുഞ്ഞുങ്ങൾ പാമ്പുകടിയേറ്റ് മരിച്ചു; അമ്മ തീവ്രപരിചരണ വിഭാഗത്തിൽ...  (4 hours ago)

ബൈക്ക് മറിഞ്ഞാൽ ശരീരം മുഴുവൻ പൊതിയുന്ന 'എയർബാഗ് ഹെൽമെറ്റ്'; വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ യാഥാർത്ഥ്യം എന്ത്?  (4 hours ago)

മുട്ടത്തറയിൽ സ്വകാര്യ പറമ്പിൽ ക്രെയിൻ ഉയർത്തി; വിമാനത്താവള അധികൃതരുടെ പരാതിയിൽ പൂന്തുറ പോലീസ് കേസെടുത്തു...  (4 hours ago)

കശ്മീരിൽ ലഷ്കറിന്റെ അവസാന സജീവ പ്രാദേശിക ഭീകരനെയും വധിച്ച് സൈന്യം; പള്ളിക്കുള്ളിൽ ഒളിച്ചിരുന്ന ലത്തീഫ് ഭട്ടിന് കീഴടങ്ങാൻ അവസരം നൽകി, ഒടുവിൽ ഏറ്റുമുട്ടലിൽ അന്ത്യം; സുരക്ഷാസേനയെ അഭിനന്ദിച്ച് അമിത് ഷാ  (5 hours ago)

അന്ന് പറഞ്ഞത് ഇപ്പോൾ ബാധകമല്ല... പത്മജ വേണുഗോപാൽ വീണ്ടും കോൺഗ്രസിലേക്ക്; ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കാനൊരുങ്ങുന്നു,  (5 hours ago)

 കാണാതായ എൻജിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി  (6 hours ago)

എട്ട് വയസ്സ് പ്രായക്കൂടുതൽ, വിവാഹത്തിന് മുൻപ് വിചിത്രമായൊരു നിർദേശം, ഒടുവിൽ വിവാഹമോചനത്തിലേക്ക് പോകുമെന്ന് കരുതിയ ബന്ധത്തെ മറ്റൊരു വഴിയിലൂടെ മനോഹരമാക്കി രമ്യ കൃഷ്ണൻ  (6 hours ago)

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് പരാജയം....  (6 hours ago)

ഹോർമുസിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം, യുഎഇ കപ്പലിലെ 11 പേർക്ക് പരിക്ക്, ഒരാളെ കാണാതായി, കുവൈത്തിലെ അമേരിക്കൻ സൈനിക താവളവും ഇറാന്റെ ലക്ഷ്യത്തിൽ, ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതി  (6 hours ago)

എല്ലാം മുകളിലൊരാൾ കാണുന്നുണ്ടേ... യുവതിക്കൊപ്പം ഹോട്ടലിൽ മുറിയെടുത്ത യുവാവിനെ കുടുക്കാൻ പൊലീസിന്റെ നീക്കം; എല്ലാം സിസിടിവിയിൽ പതിഞ്ഞതോടെ വെട്ടിലായത് ഉന്നത ഉദ്യോഗസ്ഥർ, ഹോട്ടലുടമയും പണി കൊടുത്തു  (6 hours ago)

കല്ലിൽ കെട്ടിത്താഴ്ത്തിയിട്ടും രക്ഷയില്ല! കിണറ്റിൽ നിന്ന് എല്ലാം പൊക്കി പോലീസ്; ഉമറും കാമുകിമാരും കോടതിയിലേക്ക്...  (6 hours ago)

Malayali Vartha Recommends