പ്രസിദ്ധമായ ചക്കുളത്തുകാവ് പൊങ്കാല ഡിസംബർ നാലിന്....വൃശ്ചിക മാസത്തിലെ തൃക്കാർത്തിക ദിവസമാണ് പൊങ്കാല

പ്രസിദ്ധമായ ചക്കുളത്തുകാവ് പൊങ്കാല ഡിസംബർ നാലിന്. വൃശ്ചിക മാസത്തിലെ തൃക്കാർത്തിക ദിവസമാണ് പൊങ്കാല. നവംബർ 23 ഞായറാഴ്ച മുതൽ കാർത്തിക പൊങ്കാലയുടെ ചടങ്ങുകൾ തുടങ്ങും. അന്നേദിവസമാണ് പൊങ്കാലയുടെ പ്രധാന ചടങ്ങായ കാർത്തിക സ്തംഭം ഉയർത്തൽ നടക്കുന്നത്.
പൊങ്കാല ദിവസമായ ഡിസംബർ നാലിന് പുലർച്ചെ 4 ന് നിർമ്മാല്യദർശനവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും 9 ന് വിളിച്ചു ചൊല്ലി പ്രാർഥനയും നടക്കും. തുടർന്ന് ക്ഷേത്ര ശ്രീ കോവിലിലെ കെടാവിളക്കിൽ നിന്നും ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി കൊടി വിളക്കിലേക്ക് ദീപം പകരും. ശേഷം നടപന്തലിൽ പ്രത്യേകം തയ്യാറാക്കിയ പണ്ടാര പൊങ്കാല അടുപ്പിലേക്ക് ട്രസ്റ്റ് പ്രസിഡന്റും മുഖ്യ കാര്യദർശിയായ രാധാകൃഷ്ണൻ നമ്പൂതിരി അഗ്‌നി പ്രോജോലിപ്പിച്ചുകൊണ്ട് പൊങ്കാലയ്ക്ക് തുടക്കം കുറിക്കുന്നതാണ്.
11 ന് 500- ൽ അധികം വേദ പണ്ഡിതൻമാരുടെ മുഖ്യ കാർമ്മികത്വത്തിൽ ദേവിയെ 51 ജീവതകളിലായി എഴുന്നള്ളിച്ച് ഭക്തർ തയ്യാറാക്കിയ പൊങ്കാല നേദിക്കും. പൊങ്കാല നേദ്യത്തിനു ശേഷം ദിവ്യാ അഭിഷേകവും ഉച്ചദീപാരാധനയും നടക്കുന്നതാണ്.
"
https://www.facebook.com/Malayalivartha


























