അയർലൻഡിലെ ഇന്ത്യൻ ഹോസ്പിറ്റാലിറ്റി മേഖലയിൽ സജീവ സാന്നിധ്യമായിരുന്ന ഹോളി ഗ്രെയിൽ റസ്റ്ററന്റ് ഉടമ അന്തരിച്ചു...

പതിവുപോലെ ജിമ്മിൽ വ്യായാമത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഹൃദയാഘാതം ...
അയർലൻഡിലെ ഇന്ത്യൻ ഹോസ്പിറ്റാലിറ്റി മേഖലയിൽ സജീവ സാന്നിധ്യമായിരുന്ന ഹോളി ഗ്രെയിൽ റസ്റ്ററന്റ് ഉടമ ബിജു വറവുങ്കൽ (53) അന്തരിച്ചു.
ഹൃദയാഘാതം മൂലം ഇന്നലെ രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്. വെക്സ്ഫോർഡിലെ എന്നിസ്കോർത്തിയിലായിരുന്നു ബിജുവിന്റെ ഉടമസ്ഥതയിലുള്ള ഹോളി ഗ്രെയിൽ റസ്റ്ററന്റ്.
പാലാ ഭരണങ്ങാനം ചിറ്റാനപ്പാറ വറവുങ്കൽ കുടുംബാംഗമായിരുന്നു അദ്ദേഹം. ഇന്നലെ രാവിലെ പതിവുപോലെ ജിമ്മിൽ വ്യായാമത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. ഉടൻമെഡിക്കൽ സംഘത്തിന്റെ സഹായം തേടിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം വാട്ടർഫോർഡ് ഹോസ്പിറ്റലിലെ മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ ബിന്ദു. രണ്ടു മക്കളുണ്ട്.
"
https://www.facebook.com/Malayalivartha



























