ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയിൽ ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയിൽ രാജ്യതലസ്ഥാനമായ ഡൽഹി ആറാം സ്ഥാനത്ത്......

ഇന്ത്യയിലെ ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയിൽ രാജ്യതലസ്ഥാനമായ ഡൽഹി ആറാം സ്ഥാനത്താണ്. ഗാസിയാബാദ്, നോയിഡ എന്നിവയെ പിന്തുടർന്നാണ് ഡൽഹിയുടെ സ്ഥാനം രേഖപ്പെടുത്തിയിരിക്കുന്നത്.
2025 ഒക്ടോബറിലെ സ്ഥിരമായ വായു ഗുണനിലവാര നിരീക്ഷണ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള പഠനത്തിൽ ഇന്ത്യയിലുടനീളം വായു ഗുണനിലവാരം ആശങ്കാജനകമായ രീതിയിൽ താഴുന്നുവെന്നതാണ് കണ്ടെത്തൽ. ഡൽഹിയിലെ വായു ഗുണനിലവാരവും ഗുരുതരമായ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഒക്ടോബറിൽ ഡൽഹിയിലെ പ്രതിമാസ ശരാശരി PM2.5 അളവ് 107 മൈക്രോഗ്രാംസ് പെർ ക്യുബിക് മീറ്റർ ആയപ്പോൾ, സെപ്റ്റംബർ മാസത്തെ 36 മൈക്രോഗ്രാംസ് പോലെ കുറഞ്ഞ സാന്ദ്രതയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് മൂന്നിരട്ടിയിലധികമാണ്.
"
https://www.facebook.com/Malayalivartha


























