കുറ്റിയാടി ചുരത്തില്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

കുറ്റിയാടി ചുരത്തില്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ബുധനാഴ്ച രാത്രി ചുരത്തിലെ മൂന്നാം വളവിലായിരുന്നു അപകടമുണ്ടായത്. മൈസൂര്‍ സ്വദേശി കുമാറാണ് മരിച്ചത്. ക്ലീനറായ രവിക്ക് അപടകത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൊച്ചിയിലേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. കനത്ത മഴയെ തുടര്‍ന്നു താമരശേരി ചുരത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചതിനെ തുടര്‍ന്ന് വാഹനങ്ങള്‍ കുറ്റിയാടി വഴിയാണ് കടന്നുപോകുന്നത്.
https://www.facebook.com/Malayalivartha


























