ജസ്നയെ മെയ് അഞ്ചിന് ബാംഗ്ലൂർ വിമാനത്താവളത്തിൽ കണ്ടതായി സാക്ഷി മൊഴി ; തുടർ അന്വേഷണത്തിനായി അന്വേഷണ സംഘം ബാംഗ്ലൂരിലേക്ക് ; സിസിടിവി ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ പരിശോധിക്കും

പത്തനംതിട്ട എരുമേലിയിൽ നിന്ന് കാണാതായ ജസ്‌നയെ ബാംഗ്ലൂർ വിമാനത്താവളത്തിൽ കണ്ടതായി സാക്ഷി മൊഴി. മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇന്ന് രാവിലെ ബാംഗ്ലൂരിലേക്ക് തിരിച്ചു. മെയ് അഞ്ചിന് ജസ്‌നയെ വിമാനത്താവളത്തിൽ കണ്ടതായി കാഞ്ഞിരപ്പള്ളി സ്വദേശിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ബാംഗ്ലൂരിലേക്ക് പോയിരിക്കുന്നത്. സിസിടിവി ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ പരിശോധിച്ചതിന് ശേഷം മാത്രമേ അത് ജസ്‌നയാണോ എന്ന് സ്ഥിതീകരിക്കുകയുള്ളു.
മുണ്ടക്കയത്തുള്ള പിതൃസഹോദരിയുടെ വീട്ടിലേയ്ക്കു പോകുന്നു എന്ന് പറഞ്ഞ് മാര്‍ച്ച് 22 ന് രാവിലെ എരുമേലിയിലെ വീട്ടില്‍ നിന്ന് ഇറങ്ങിയ ജസ്നയെ പിന്നീട് കാണാതാവുകയായിരുന്നു. മാർച്ച് 22 ന് രാവിലെ 10. 30 ന് എരുമേലിയിൽ വച്ച് ജസ്ന ബസിൽ ഇരിക്കുന്നതു കണ്ടു എന്നു സാക്ഷിമൊഴികൾ ഉണ്ടായിരുന്നു. ഈ മൊഴികളെ ബലപ്പെടുത്തുന്ന തരത്തിൽ സി.സി.ടി.വി. ദൃശ്യങ്ങളും ലഭിച്ചിരുന്നു.
കൂടുതൽ അറിയാൻ വീഡിയോ കാണൂ...
https://www.facebook.com/Malayalivartha

























