അമേരിക്കൻ മുൻ വൈസ് പ്രസിഡന്റ് ഡിക് ചെനി അന്തരിച്ചു.... 84 വയസ്സായിരുന്നു

അമേരിക്കൻ മുൻ വൈസ് പ്രസിഡന്റ് ഡിക് ചെനി അന്തരിച്ചു. 84 വയസ്സായിരുന്നു. ന്യൂമോണിയയും ഹൃദയ സംബന്ധമായ അസുഖങ്ങളുമാണ് മരണകാരണമെന്നാണ് റിപ്പോർട്ടുകളുള്ളത്.
ജോർജ് ഡബ്ല്യൂ ബുഷ് പ്രസിഡന്റായിരുന്ന 2001-2009 കാലത്താണ് ഡിക് ചെനി യു എസ് വൈസ് പ്രസിഡന്റായിരുന്നത്. അമേരിക്കയുടെ ഇറാഖ് ആക്രമണത്തിന്റെ സൂത്രധാരൻ എന്നാണ് ഡിക് ചെനി അറിയപ്പെട്ടിരുന്നത്.
2003ലെ അധിനിവേശ കാലത്ത് ജോർജ് ബുഷിന് ശക്തമായ പിന്തുണയാണ് ഡിക് ചെനി നൽകിയത്. ഭീകരതയ്‌ക്കെതിരായ യുദ്ധം എന്ന അമേരിക്കൻ നയത്തിനു പിന്നിൽ ഡിക് ചെനിയാണ്.
ഇറാഖിൽ മാരകായുധങ്ങൾ നിർമ്മിക്കുന്നു എന്നാരോപിച്ചായിരുന്നു ആക്രമണം നടത്തിയത്. എന്നാൽ പരിശോധനയിൽ നശീകരണ ആയുധങ്ങൾ കണ്ടെത്താനായിരുന്നില്ല. ജോർജ് ബുഷിന്റെ പിതാവ് ജോർജ് എച്ച് ഡബ്ല്യു ബുഷ് പ്രസിഡന്റായിരുന്നപ്പോൾ, ഡിക് ചെനി പ്രതിരോധസെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിരുന്നു.
"
https://www.facebook.com/Malayalivartha

























