പൊതുജനങ്ങൾക്കായി അപകട ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു....

റോഡപകടങ്ങളിൽപ്പെടുന്നവരുടെ സുരക്ഷയ്ക്കാണ് പദ്ധതി... 18-നും 70-നും ഇടയിൽ പ്രായമുള്ള ഒരുലക്ഷം പേരെ ചേർക്കാനാണ് ലക്ഷ്യം...
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരളഘടകം പൊതുജനങ്ങൾക്കായി അപകട ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു. 18-നും 70-നും ഇടയിൽ പ്രായമുള്ള ഒരുലക്ഷം പേരെ ചേർക്കാനാണ് ലക്ഷ്യം. കേരളത്തിലെ 116 ഐഎംഎ ശാഖകളുടെയും സ്വകാര്യ ആശുപത്രികളുടെയും പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
റോഡപകടങ്ങളിൽപ്പെടുന്നവരുടെ സുരക്ഷയ്ക്കാണ് പദ്ധതി. ‘രാസ്താ ആപതി കവച്-റോഡ് സേഫ്റ്റി ഇൻഷുറൻസ്’ എന്ന പദ്ധതിയുടെ നടത്തിപ്പ് ചുമതല ന്യൂ ഇന്ത്യാ അഷ്വറൻസ് കമ്പനിക്കാണ്. ഓട്ടോറിക്ഷ, ടാക്സി ഡ്രൈവർമാർ, ഇരുചക്ര വാഹനം ഓടിക്കുന്നവർ എന്നിവർക്കാണ് മുൻഗണനയുള്ളത്.
പദ്ധതിവഴി റോഡപകടങ്ങളെക്കുറിച്ചുള്ള ബോധവത്കരണം കൂടിയാണ് ലക്ഷ്യമിടുന്നത്. ഒരാഴ്ചയ്ക്കകം പദ്ധതി തുടങ്ങാനാണ് ആലോചനയുള്ളത്. ഓരോ ജില്ലയിലും അഞ്ച് ആശുപത്രിയെയെങ്കിലും പങ്കാളിയാക്കും. ഈ ആശുപത്രികൾവഴിയാണ് പദ്ധതിയിൽ ചേരാനാവുക. ആശുപത്രികളുടെ പട്ടിക പിന്നീട് പുറത്തിറക്കുന്നതാണ്.
പദ്ധതിയിൽ പങ്കാളിയല്ലാത്ത ആശുപത്രികളിലും ചികിത്സ തേടാവുന്നതാണ്. അതിന്റെ ചെലവ് പിന്നീട് റീ ഇംപേഴ്‌സ് ചെയ്യും.
https://www.facebook.com/Malayalivartha


























