ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിക്ക് സഭാപിതാവ് ഡോ. ജോസഫ് മെത്രാപോലീത്ത ചികിത്സ നിഷേധിക്കുന്നതായി ഗുരുതര ആരോപണം; ചീഫ് സെക്രട്ടറി അന്വേഷണം തുടങ്ങി

ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിക്ക് സഭാപിതാവ് ഡോ. ജോസഫ് മെത്രാപോലീത്ത ചികിത്സ നിഷേധിക്കുന്നതായി പരാതിയിൽ ചീഫ് സെക്രട്ടറി അന്വേഷണം തുടങ്ങി. മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശാനുസരണമാണ് നടപടി. ക്രിസോസ്റ്റം തിരുമേനിയെ വെല്ലൂരിൽ ചികിത്സിക്കാൻ കൊണ്ടു പോകുന്നതിനെ ജോസഫ് മെത്രാപോലീത്ത എതിർത്തു എന്നാണ് ആരോപണം. ഇത് ശരിയാണെങ്കിൽ ഗുരുതരമായ ആരോപണമാണ്.
ക്രിസോസ്റ്റം തിരുമേനിക്ക് വെല്ലൂരിൽ ചികിത്സ നടത്താൻ താത്പര്യമുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. ഇരവിപേരൂർ ഇമ്മാനുവേൽ മാർത്തോമാ പള്ളി സംരക്ഷണ സമിതിക്ക് വേണ്ടിയാണ് പരാതി സമർപ്പിക്കപ്പെട്ടത്. ഇത് ക്രിസോസ്റ്റം തിരുമേനിയുടെ ഇടവക പള്ളിയാണ്. സഭയിലെ പരമോന്നത അധ്യക്ഷനാണ് ക്രിസോസ്റ്റം തിരുമേനി. അദ്ദേഹത്തിന് താഴെയാണ് ഡോ. ജോസഫ് മെത്രാപ്പോലീത്ത പ്രവർത്തിക്കുന്നത്.
ക്രിസോസ്റ്റം തിരുമേനിയോട് സഭയിൽ ചിലർക്ക് താത്പര്യമില്ല. അദ്ദേഹത്തിന്റെ തുറന്നുപറച്ചിലുകളാണ് പലപ്പോഴും വിവാദത്തിന് കാരണമാകുന്നത്. എന്നാൽ തിരുമേനിക്ക് ലോകമെമ്പാടുമുള്ള സഭാ വിശ്വാസികൾക്കിടയിൽ വലിയ പ്രതിപത്തിയാണുള്ളത്. ജാതി, മത ഭേദമന്യേ എല്ലാവർക്കും തിരുമേനിയെ ഇഷ്ടമാണ്. തിരുമേനിയുടെ തമാശകൾക്ക് കാതോർക്കാത്തവർ കുറവാണ്.
കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിലാണ് ഇപ്പോൾ തിരുമേനി കഴിയുന്നത്. അദ്ദേഹത്തിന്റെ നില ആശങ്കാജനകമായി തുടരുകയാണ്. ഫെലോഷിപ്പ് ആശുപത്രിയിൽ വേണ്ടത്ര ചികിത്സാ സൗകര്യമില്ല. വെല്ലൂരിൽ കൊണ്ടുപോയില്ലെങ്കിൽ തന്നെ എറണാകുളത്തെ ഏതെങ്കിലും സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിക്കാമായിരുന്നു. എന്നാൽ അതിനും സഭ തയ്യാറായിട്ടില്ല.
ക്രിസോസ്റ്റം തിരുമേനിയെ സന്ദർശിച്ച് സ്വീകരിക്കോൻ കഴിയുന്ന എല്ലാ നടപടികളും സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപെട്ടു. ചീഫ് സെക്രട്ടറി ഇതിനാവശ്യമായ നടപടികൾ സ്വീകരിച്ച് കഴിഞ്ഞു. പത്തനംതിട്ട ജില്ലാ കളക്ടറോട് പിതാവിനെ സന്ദർശിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നാണ് വിവരം. വൈദിക പീഡനവുമായി ബന്ധപ്പെട്ട് ഇമേജ് ഇല്ലാതായ സഭക്ക് കടുതൽ പ്രഹരമായി തീരുകയാണ്. പിതാവിന് ചികിത്സ നൽകാത്തത് അദ്ദേഹത്തിന്റെ ആരാധകർ സഹിക്കില്ല.
തിരുമേനിക്ക് ചികിത്സ നൽകാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. വെല്ലൂരിൽ നിന്നും ഒരു പ്രത്യേകസംഘം ചികിത്സക്കെത്തുമെന്ന് അറിഞ്ഞപ്പോൾ തന്നെ ജോസഫ് മെത്രാപോലീത്ത എതിർത്തു എന്നാണ് വിവരം. മികച്ച ചികിത്സ ലഭ്യമാക്കണമെന്ന് തിരുമേനിയുടെ ബന്ധുക്കളുടെ ആവശ്യവും നിരാകരിക്കപ്പെട്ടു. എന്നാൽ കേരളത്തിന് പുറത്ത് ചികിത്സ നടത്താൻ തിരുമേനിക്ക് താത്പര്യമില്ലെന്നാണ് സഭയുടെ വ്യാഖ്യാനം. അത് ശരിയല്ലെന്ന് ഇടവകാംഗങ്ങൾ പറയുന്നു.
സഭ പ്രശ്നകലുഷിതമാണ്. സഭയുടെ ഇമേജ് അനുദിനം തകരുന്നു. സഭാ വക്താക്കൾക്ക് ജനക്കൂട്ടത്തെ അഭിമുഖീകരിക്കാൻ കഴിയുന്നില്ല. വൈദികരുടെ ചെയ്തികൾ സഭയെ മൊത്തത്തിൽ അലട്ടുന്നു. അതിനിടയിലാണ് ക്രിസോസ്റ്റം തിരുമേനിക്കെതിരായ വിവാദം പൊട്ടിപുറപ്പെട്ടത്. അത് എങ്ങനെ നേരിടും എന്ന ആശയകുഴപ്പത്തിലാണ് സഭ.
https://www.facebook.com/Malayalivartha


























