തന്റെ കൈയ്യില്‍ കയറി പിടിച്ചത് ചെറുക്കുക മാത്രമാണ് ചെയ്തത് , മര്‍ദിച്ചിട്ടില്ല ; പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദ്ദിച്ച കേസില്‍ എ.ഡി.ജി.പിയുടെ മകളുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസ് ; എ.ഡി.ജി.പിയുടെ മകളുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരത്ത് എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകള്‍ സ്നിഗ്ദ്ധ പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദ്ദിച്ച കേസില്‍ എ.ഡി.ജി.പിയുടെ മകള്‍ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. തനിക്കെതിരെ എടുത്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നൽകിയത്.
തന്റെ കൈയ്യില്‍ കയറി പിടിച്ചത് ചെറുക്കുക മാത്രമാണ് ചെയ്തതെന്നും മര്‍ദിച്ചിട്ടില്ലെന്നുമാണ് എ.ഡി.ജി.പിയുടെ മകളുടെ വാദം. ഗവാസ്‌കറിന് പരിക്കില്ല എന്ന് മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയെന്നാണു വിവരം. ഇതെല്ലാം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കാന്‍ പ്രോസിക്യുഷനോട് ആവശ്യപ്പെടണം എന്നും എ.ഡി.ജി.പിയുടെ മകള്‍ ഹര്‍ജിയില്‍ പറയുന്നു.
പൊലീസ് ഡ്രൈവറോട് മാപ്പ് പറയാന്‍ ഒരുക്കമാണെന്ന് എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകള്‍ അറിയിച്ചിരുന്നു. എന്നാല്‍, യാതൊരുവിധ ഒത്തുതീര്‍പ്പിനും തയാറല്ലെന്ന് ഗവാസ്‌കര്‍ അറിയിച്ചു. സംഭവത്തില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഗവാസ്‌കര്‍ എ.ഡി.ജി.പിയുടെ അഭിഭാഷകനെ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha


























