കാലവർഷം ശക്തം ; ശനിയാഴ്ചവരെ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത ; മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി

സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി തുടരുന്നു. ശനിയാഴ്ചവരെ സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ഉരുള്‍പൊട്ടല്‍ സാധ്യതയുളള പ്രദേശങ്ങളിലുളളര്‍ അതീവജാഗ്രത പാലിക്കണം. രാത്രി കാലങ്ങളില്‍ യാത്ര ഒഴിവാക്കണമെന്നും കടലിലോ കായലിലോ നദികളിലോ ഇറങ്ങരുതെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
വയനാട് വൈത്തിരി താലൂക്കില്‍ അഞ്ച് ദുരിതാശ്വാസക്യാംപുകള്‍ തുറന്നു.കലക്ടറേറ്റിലും താലൂക്കാസ്ഥാനങ്ങളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. പത്തനംതിട്ട ഗവിയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം 12–ാം തീയതി വരെ വനംവകുപ്പ് നിരോധിച്ചു. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മണിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും പത്തനംതിട്ട ജില്ലാ ഭരണകൂടം അറിയിച്ചു.
വയനാട് ജില്ലയിലാണ് മഴ ഏറ്റവും കൂടുതല്‍ ദുരിതമുണ്ടാക്കിയത്. കോഴിക്കോട് കുറ്റ്യാടി മീന്‍പറ്റ വനത്തില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് കുറ്റ്യാടിപ്പുഴ കരകവിഞ്ഞൊഴുകുകയാണ്. അതിനിടെ എറണാകുളം ഇടയാറില്‍ വീടിനടുത്തുള്ള കുളത്തില്‍ നീന്തല്‍ പഠിക്കാനിറങ്ങിയ പതിനഞ്ചുകാരന്‍ മുങ്ങിമരിച്ചു. കുളങ്ങരപ്പടിയിൽ ജിമ്മിയുടെ മകന്‍ ജോമോൻ കെ.ജിമ്മി ആണു മരിച്ചത്.
കൂടുതൽ അറിയാൻ വീഡിയോ കാണൂ...
https://www.facebook.com/Malayalivartha

























