മൂന്നുവർഷം മുൻപ് ഫ്‌ളവേഴ്‌സ് ടിവി സംപ്രേഷണം ആരംഭിക്കുമ്പോൾ ഉപ്പും മുളകും അവതരിപ്പിച്ചത് വളരെ അഭിമാനത്തോടെ ; ഉപ്പും മുളകും പ്രേക്ഷകർ വേണ്ടന്ന് പറയുന്നതുവരെ തുടരുമെന്ന് ചാനൽ എംഡി ശ്രീകണ്ഠൻ നായർ

ഫ്‌ളവേഴ്‌സ് ചാനലിൽ പ്രേക്ഷേപണം ചെയ്ത ഉപ്പും മുളകും എന്ന പരിപാടി നിർത്തലാക്കാൻ പോകുന്നു എന്ന പ്രചാരണങ്ങൾക്ക് മറുപടിയുമായി ചാനൽ എംഡി ശ്രീകണ്ഠൻ നായർ. ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹം കാര്യങ്ങൾ വ്യക്തമാക്കിയത്. സീരിയലിനെക്കുറിച്ച് നിരവധി ഊഹാപോഹങ്ങൾ ഉയർന്നു വരുന്നതിന് പിന്നാലെയാണ് വെളിപ്പെടുത്തലുമായി അദ്ദേഹം മുന്നോട്ട് വന്നത്.
മൂന്നുവർഷം മുൻപ് ഫ്‌ളവേഴ്‌സ് ടിവി സംപ്രേഷണം ആരംഭിക്കുമ്പോൾ വളരെ അഭിമാനത്തോടെയാണ് ഈ പരിപാടി അവതരിപ്പിച്ചത്. ഫ്‌ളവേഴ്‌സ് ചാനൽ നേരിട്ട് നിർമിക്കുന്ന പരിപാടി എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. എല്ലാവരും ഒരു കുടുംബം പോലെയാണ് ഈ പരിപാടിയിൽ ഉള്ളത്. ഉപ്പും മുളകും പ്രേക്ഷകർ വേണ്ടന്ന് പറയുന്നതുവരെ തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്രയും പ്രേക്ഷക പ്രീതിയുള്ള പരിപാടി നിർത്തലാക്കുന്നു എന്ന് പെട്ടന്ന് പ്രചരിപ്പിക്കുമ്പോൾ സാമാന്യം മര്യാദയുള്ളവർക്ക് മാനേജ്മെന്റ് അത് നിർത്തില്ല എന്നകാര്യം മനസിലാകുന്നതാണ് എന്ന് അദ്ദേഹം പറഞ്ഞു. നീലു എന്ന കഥാപാത്രം ചെയ്യുന്ന നിഷ സാരംഗ് റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തെ സംബന്ധിച്ച് പോസ്റ്മാർട്ടത്തിന് മുതിരുന്നില്ലെന്നും പുതിയ സംവിധായകനെ ഉൾപ്പെടുത്തി പരിപാടി തുടർന്നും പ്രേക്ഷേപണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ അറിയാൻ വീഡിയോ കാണൂ...
https://www.facebook.com/Malayalivartha

























