പുരാണങ്ങളെ മറയാക്കി തെറ്റായ പ്രചാരണം നടത്തുന്ന ഫാസിസ്റ്റ് ശക്തികളെ നേരിടുകയാണ് സംസ്‌കൃത സംഘത്തിന്റെ ലക്ഷ്യം

പുരാണങ്ങളെ മറയാക്കി തെറ്റായ പ്രചാരണം നടത്തുന്ന ഫാസിസ്റ്റ് ശക്തികളെ നേരിടുകയാണ് സംസ്‌കൃത സംഘത്തിന്റെ ലക്ഷ്യമെന്ന് സിപിഎം സംസ്ഥാന സമിതി അംഗം ഡോ. വി ശിവദാസന്‍. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്. മത,വര്‍ഗീയ വാദികളെ തുറന്നുകാട്ടുകയും ചെറുക്കുകയുമാണ് സംഘടനയുടെ ലക്ഷ്യം. പുരാണങ്ങളെയും ഇതിഹാസങ്ങളെയും പറ്റി പൊതുസമൂഹത്തില്‍ നേര്‍വഴിക്കുള്ള ചര്‍ച്ചകള്‍ ഉണ്ടാകുന്നതില്‍ ആവലാതിയുള്ളവരാണ് സംഘടനയെ രാഷ്ട്രീയ പാര്‍ട്ടിയുമായി കൂട്ടിക്കെട്ടാന്‍ നോക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രാമായണ മാസാചരണവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സംസ്‌കൃത പണ്ഡിതന്മാരും, വിരമിച്ച പ്രൊഫസര്‍മാരും അധ്യാപകരും ചേര്‍ന്നതാണ് സംസ്‌കൃത സംഘം. മാനവികതയിലൂന്നിയ ചര്‍ച്ചയിലും സംവാദങ്ങളിലും എതിരഭിപ്രായമുള്ളവരേയും ക്ഷണിക്കാറുണ്ട്. പുരാണങ്ങളെയും ഇതിഹാസങ്ങളെയും കുറിച്ചുള്ള ചര്‍ച്ചകളില്‍ സ്വതന്ത്രമായ ഇടപെടലുകള്‍ ഉണ്ടാകുന്നതിനെ ചിലര്‍ ഭയപ്പെടുന്നതെന്തിനാണെന്നും ശിവദാസന്‍ ചോദിച്ചു. തങ്ങള്‍ സെമിനാറുകളും സംവാദങ്ങളും സംഘടിപ്പിക്കുന്നതെന്ന് സംസ്‌കൃത സംഘം സംസ്ഥാന കണ്‍വീനര്‍ ടി. തിലകരാജ് വ്യക്തമാക്കി.
കത്‌വ സംഭവത്തിന് പ്രായശ്ചിത്തമെന്ന പേരില്‍ എഴുത്തുകാരന്‍ കെ.പി. രാമനുണ്ണി സംസ്‌കൃത സംഘത്തിന്റെ ബാനറില്‍ കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ശയനപ്രദക്ഷിണം നടത്താന്‍ ശ്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. സംഘപരിവാര്‍ ശക്തികളാണ് എതിര്‍പ്പുമായി രംഗത്തെത്തിയത്. ജൂലൈ 15 മുതല്‍ ആഗസ്റ്റ് 15 വരെ ജില്ലകള്‍ തോറും മൂന്നു മണിക്കൂര്‍ സെമിനാറുകള്‍ സംഘടിപ്പിക്കും. ചരിത്രപരമായ വീക്ഷണകോണിലൂടെ രാമായണത്തെ അവതരിപ്പിക്കുകയാണ് ലക്ഷ്യം. ഇതിലൂടെ രാമന്റെ യഥാര്‍ഥ ചിത്രം പൊതുസമൂഹത്തിന് മനസിലാക്കുകയാണ് ലക്ഷ്യം. ഇതിന് പ്രഭാഷണപരമ്പരകള്‍ നടത്തും.
https://www.facebook.com/Malayalivartha


























